രാജമല ദുരന്തം: ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി; മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം വീതം
പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായമായി നല്‍കും. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നാണ് അടിയന്തരസഹായം.
ന്യൂഡല്‍ഹി: രാജമല ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായമായി നല്‍കും. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നാണ് അടിയന്തരസഹായം. ഇടുക്കി രാമലയില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായ ദുരന്തത്തില്‍ വേദന പങ്കുവയ്ക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.
Pained by the loss of lives due to a landslide in Rajamalai, Idukki. In this hour of grief, my thoughts are with the bereaved families. May the injured recover quickly. NDRF and the administration are working on the ground, providing assistance to the affected.
— Narendra Modi (@narendramodi) August 7, 2020
വേദനയുടെ ഈ മണിക്കൂറുകളില്‍ തന്റെ ചിന്തകള്‍ ദുഃഖത്തിലായ കുടുംബങ്ങള്‍ക്കൊപ്പമാണ്. പരിക്കേറ്റവര്‍ പെട്ടെന്ന് സുഖംപ്രാപിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നു. ദുരിതബാധിതര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തുകൊണ്ട് എന്‍ഡിആര്‍എഫും ഭരണകൂടവും പ്രവര്‍ത്തിക്കുന്നതായും മോദി കൂട്ടിച്ചേര്‍ത്തു.