അയോധ്യയില്‍ രാമക്ഷേത്രനിര്‍മാണം ഡിസംബര്‍ ആറിന് തുടങ്ങും; അവകാശവാദവുമായി സാക്ഷി മഹാരാജ്

സുപ്രിംകോടതിയില്‍ അയോധ്യകേസിലെ വാദം പൂര്‍ത്തിയാവാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു ബിജെപി എംപി അവകാശവാദവുമായി രംഗത്തെത്തിയത്. ബാബരി മസ്ജിദ് തകര്‍ത്ത ദിവസംതന്നെ രാമക്ഷേത്രനിര്‍മാണം ആരംഭിക്കണമെന്നതാണതിന്റെ യുക്തി.

Update: 2019-10-16 14:51 GMT

ലഖ്‌നോ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ഡിസംബര്‍ ആറിന് ആരംഭിക്കുമെന്ന് ബിജെപി എംപി സാക്ഷി മഹാരാജ്. സുപ്രിംകോടതിയില്‍ അയോധ്യകേസിലെ വാദം പൂര്‍ത്തിയാവാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു ബിജെപി എംപി അവകാശവാദവുമായി രംഗത്തെത്തിയത്. ബാബരി മസ്ജിദ് തകര്‍ത്ത ദിവസംതന്നെ രാമക്ഷേത്രനിര്‍മാണം ആരംഭിക്കണമെന്നതാണതിന്റെ യുക്തി. 1992 ഡിസംബര്‍ ആറിനായിരുന്നു കര്‍സേവകര്‍ ബാബരി മസ്ജിദ് തകര്‍ത്തത്. കെട്ടിടം തകര്‍ത്ത ദിവസംതന്നെ ക്ഷേത്രനിര്‍മാണം ആരംഭിക്കണം.

പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുടെ ശ്രമഫലമാണ് സ്വപ്‌നം സാക്ഷാല്‍ക്കരിക്കപ്പെടുന്നത്. ക്ഷേത്രനിര്‍മാണത്തെ സഹായിക്കാന്‍ ഹിന്ദുക്കളും മുസ്‌ലിംകളും ഒരുപോലെ മുന്നോട്ടുവരണം. ബാബര്‍ തങ്ങളുടെ പൂര്‍വികനല്ലെന്നും വൈദേശിക അക്രമിയാണെന്നുമുള്ള വസ്തുത സുന്നി വഖഫ് ബോര്‍ഡ് അംഗീകരിക്കണമെന്നും തന്റെ മണ്ഡലമായ ഉന്നാവോയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ സാക്ഷി മഹാരാജ് കൂട്ടിച്ചേര്‍ത്തു.  

Tags:    

Similar News