സിറ്റിങ് സീറ്റ് നല്‍കിയില്ല; ബിജെപി എംപി സ്വതന്ത്രനായി മല്‍സരിക്കും
റാഞ്ചിയിലെ ലോക്സഭാ എംപിയായ രാംതഹല്‍ ചൗധരി പാര്‍ട്ടിയില്‍ നിന്നു രാജിവച്ചു. സിറ്റിങ് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി വച്ചതെന്നാണ് റിപ്പോര്‍ട്ട്.
റാഞ്ചി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ബിജെപിക്ക് തിരിച്ചടി. റാഞ്ചിയിലെ ലോക്സഭാ എംപിയായ രാംതഹല്‍ ചൗധരി പാര്‍ട്ടിയില്‍ നിന്നു രാജിവച്ചു. സിറ്റിങ് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി വച്ചതെന്നാണ് റിപ്പോര്‍ട്ട്.
റാഞ്ചിയില്‍ അഞ്ച് തവണ എംപിയായിരുന്ന ആളാണ് രാംതഹല്‍. രാജിക്കത്ത് ജാര്‍ഖണ്ഡ് ബിജെപി പ്രസിഡന്റിന് അയച്ചതായി അദ്ദേഹം പറഞ്ഞു. സ്വതന്ത്രനായി മത്സരിക്കുമെന്നും രാംതഹല്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം റാഞ്ചിയിലെ സ്ഥാനാര്‍ത്ഥിയെ ബിജെപി പ്രഖ്യാപിച്ചിരുന്നു. ഖാദി ഗ്രാമോദ്യോഗ് ബോര്‍ഡ് ചെയര്മാന് സഞ്ജയ് സേഥാണ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി.