സിഖ് വിരുദ്ധ കലാപം: കോണ്‍ഗ്രസ് കൈവിട്ടു; വിവാദ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് സാം പിത്രോദ
1984ല്‍ അത് സംഭവിച്ചു. അതില്‍ അഞ്ചുവര്‍ഷം നിങ്ങളെന്താണു ചെയ്തതെന്ന് ആദ്യം പറയൂ എന്നായിരുന്നു സാം പിത്രോദയുടെ പ്രസ്താവന.
ന്യൂഡല്‍ഹി: സിഖ് വിരുദ്ധ കലാപം സംബന്ധിച്ച വിവാദ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് കൈവിട്ടതോടെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നേതാവ് സാം പിത്രോദ ഖേദം പ്രകടിപ്പിച്ചു. സാം പിത്രോദയടെ അഭിപ്രായം വ്യക്തിപരമാണെന്നും പാര്‍ട്ടി നിലപാടല്ലെന്നുമാണ് കോണ്‍ഗ്രസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചത്. മാത്രമല്ല, പരസ്യ പ്രസ്താവന നടത്തുമ്പോള്‍ നേതാക്കള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും കോണ്‍ഗ്രസ് അറിയിച്ചു. ഏതെങ്കിലും വ്യക്തികള്‍ പുറപ്പെടുവിക്കുന്ന എന്തെങ്കിലും പ്രസ്താവനകള്‍ പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്നും പാര്‍ട്ടിയിലെ എല്ലാ നേതാക്കളും കുറച്ചുകൂടി ജാഗ്രത പാലിക്കണമെന്നും കോണ്‍ഗ്രസ് പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു. '1984ല്‍ അത് സംഭവിച്ചു. അതില്‍ അഞ്ചുവര്‍ഷം നിങ്ങളെന്താണു ചെയ്തതെന്ന് ആദ്യം പറയൂ എന്നായിരുന്നു സാം പിത്രോദയുടെ പ്രസ്താവന. ഇത് വിവാദമായതോടെയാണ് കോണ്‍ഗ്രസ് ശക്തമായ നിലപാടുമായി രംഗത്തെത്തിയത്. 1984ലെ സിഖ് വിരുദ്ധ കലാപത്തിലെ ഇരകള്‍ക്ക് നീതി ലഭ്യമാക്കാന്‍ കോണ്‍ഗ്രസ് നിരന്തരം പോരാടിയിട്ടുണ്ട്. അത് ഇനിയും തുടരും. 1984ലെ കലാപത്തിനു മാത്രമല്ല, 2002ലെ കലാപത്തിനും നീതി ലഭിക്കണം. ബിജെപിക്ക് നീതിയില്‍ താല്‍പര്യമില്ല. പകരം കലാപത്തെ വരെ വോട്ടിന് വേണ്ടി ദുരുപയോഗം ചെയ്യുകയാണ്. മതത്തിന്റെയും ജാതിയുടെയും നിറത്തിന്റെയും വംശത്തിന്റെയും പേരിലുള്ള എല്ലാ ആക്രമണങ്ങളെയും ഞങ്ങള്‍ അപലപിക്കുന്നു. തീവ്രവാദക്കേസില്‍ വിചാരണ നേരിടുന്നവരെയാണ് ബിജെപി സ്ഥാനാര്‍ഥിയാക്കുന്നത്. എന്നാല്‍ സിഖ് വിരുദ്ധ കലാപത്തിന് കാരണക്കാരായ നേതാക്കളെ ശിക്ഷിക്കാനുള്ള രാഷ്ട്രീയ ധൈര്യം കോണ്‍ഗ്രസ് കാണിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.