1984ലെ സിഖ് വിരുദ്ധ കലാപത്തിലെ പ്രതിക്ക് നാലാഴ്ച പരോള്‍
പിതാവിന് അന്തിമോപചാരം അര്‍പ്പിക്കുന്നതിനാണ് 4 ആഴ്ച പരോള്‍ അനുവദിച്ചത്.
ന്യൂഡല്‍ഹി: 1984 ലെ സിഖ് വിരുദ്ധ കലാപത്തില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന്റെ കൂട്ടുപ്രതിയായ ബല്‍വാന്‍ ഖോഖര്‍ന് സുപ്രിം കോടതി പരോള്‍ അനുവദിച്ചു. പിതാവിന് അന്തിമോപചാരം അര്‍പ്പിക്കുന്നതിനാണ് 4 ആഴ്ച പരോള്‍ അനുവദിച്ചത്.
സജ്ജന്‍ കുമാറും കൂട്ടുപ്രതി ബല്‍വാന്‍ ഖോഖറും 1984 ലെ സിഖ് വിരുദ്ധ കലാപത്തില്‍ തീഹാര്‍ ജയിലില്‍ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്.
സജ്ജന്‍ കുമാര്‍ നേരത്തെ ആരോഗ്യപ്രശ്‌നം ചൂണ്ടിക്കാട്ടി സുപ്രിം കോടതിയെ സമീപിച്ചിരുന്നു. സജ്ജന്‍ കുമാറിന്റെ ജാമ്യാപേക്ഷ പരിശോധിക്കാന്‍ സുപ്രിം കോടതി മെഡിക്കല്‍ ബോര്‍ഡിന് രൂപം നല്‍കി.