പ്രശസ്ത ഇസ്‌ലാമിക പണ്ഡിതന്‍ ശെയ്ഖ് ഡോ.ആര്‍ കെ നൂര്‍ മുഹമ്മദ് മദനി അന്തരിച്ചു
1991 ല്‍ മദീനയിലെ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍നിന്ന് ഹദീസില്‍ ബിഎ ചെയ്തു. 1996 ല്‍ ഹദീസില്‍ എംഎയും പൂര്‍ത്തിയാക്കി. ഇതേ സര്‍വകലാശാലയില്‍ നിന്ന് 2002 ല്‍ പിഎച്ച്ഡി ബിരുദവും കരസ്ഥമാക്കി. മദീന സര്‍വകലാശാലയില്‍നിന്ന് മികച്ച വിദ്യാര്‍ഥിക്കുള്ള സ്വര്‍ണ മെഡലും ഡോ. ആര്‍ നൂര്‍ മുഹമ്മദിനെ തേടിയെത്തി.
ചെന്നൈ: തമിഴ്‌നാട്ടില്‍നിന്നുള്ള പ്രശസ്ത ഇസ്‌ലാമിക പണ്ഡിതന്‍ ശെയ്ഖ് ഡോ.ആര്‍ കെ നൂര്‍ മുഹമ്മദ് ഉമരി മദനി അന്തരിച്ചു. കൊവിഡ് ബാധിതനായിരുന്ന അദ്ദേഹം ഞായറാഴ്ച രാവിലെയാണ് അന്തരിച്ചത്. ഹദീസ് പണ്ഡിതനും നിരവധി പുസ്തകങ്ങളുടെ രചയിതാവുമായിരുന്നു അദ്ദേഹം. തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജില്ലയിലെ പല്ലിക്കണ്ടയിലാണ് ഡോ. ആര്‍ നൂര്‍ മുഹമ്മദ് ജനിച്ചത്. 1985 ല്‍ മദ്രാസ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് ബിഎ (അദീബ് ഫാസില്‍) കോഴ്‌സും ജാമിഅ ദാറുസ്സലാമില്‍നിന്നും ആലിം ഫാസില്‍ കോഴ്‌സും പൂര്‍ത്തിയാക്കി.
1991 ല്‍ മദീനയിലെ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍നിന്ന് ഹദീസില്‍ ബിഎ ചെയ്തു. 1996 ല്‍ ഹദീസില്‍ എംഎയും പൂര്‍ത്തിയാക്കി. ഇതേ സര്‍വകലാശാലയില്‍ നിന്ന് 2002 ല്‍ പിഎച്ച്ഡി ബിരുദവും കരസ്ഥമാക്കി. മദീന സര്‍വകലാശാലയില്‍നിന്ന് മികച്ച വിദ്യാര്‍ഥിക്കുള്ള സ്വര്‍ണ മെഡലും ഡോ. ആര്‍ നൂര്‍ മുഹമ്മദിനെ തേടിയെത്തി. ജാമിഅ അഹ്‌ലെ ഹദീസ് ഹിന്ദ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി, ജാമിഅ അഹ്‌ലെ ഹദീസ് തമിഴ്‌നാട് ആന്റ് പുതുച്ചേരി പ്രസിഡന്റ്, ചെന്നൈയിലെ ഇബ്‌നുല്‍ ഖയ്യിം ഇസ്‌ലാമിക് റിസര്‍ച്ച് ആന്റ് ഗൈഡന്‍സ് സെന്റര്‍ (ഐആര്‍ജിസി) വൈസ് പ്രസിഡന്റ് എന്നീ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.
പീസ് ടിവി ഉറുദു, സ്റ്റുഡിയോ ഇസ്‌ലാം, മറ്റ് ടിവി ചാനലുകള്‍, ദഅ്‌വാ സംഘടനകള്‍ തുടങ്ങിയവയില്‍ നിരവധി വര്‍ഷങ്ങളായി ഇസ്‌ലാമിക പരിപാടികള്‍ ഡോ. നൂര്‍ മുഹമ്മദ് അവതരിപ്പിച്ചിട്ടുണ്ട്. ആദ്യത്തെ നാല് ഖലീഫകളുടെ ഫത്‌വയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ 'അഖ്ദിയാ തുല്‍ ഖുലഫാ ഇ റാഷിദീന്‍' എന്ന പ്രബന്ധം ദാറുസ്സലാം പ്രസിദ്ധീകരിച്ചിട്ടുണ്ട്.