സംവരണ ബില്‍ രാജ്യസഭയില്‍: പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേര്‍ന്നു

ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുമ്പോള്‍ സ്വീകരിക്കേണ്ട നിലപാട് ചര്‍ച്ച ചെയ്യാനായിരുന്നു യോഗം.

Update: 2019-01-09 05:38 GMT

ന്യൂഡല്‍ഹി: മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള ഭരണഘടന ഭേദഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനിരിക്കെ പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേര്‍ന്നു. ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുമ്പോള്‍ സ്വീകരിക്കേണ്ട നിലപാട് ചര്‍ച്ച ചെയ്യാനായിരുന്നു യോഗം. യോഗത്തില്‍ അഹമ്മദ് പട്ടേല്‍, ഡി രാജ, ജോസ് കെ മാണി അടക്കമുള്ള നേതാക്കള്‍ പങ്കെടുത്തു. സംവരണ ബില്‍ ലോക്‌സഭ പാസാക്കിയിരുന്നു.

Tags:    

Similar News