ചെന്നൈ: ഐഎസും ആര്‍എസ്എസും ഒരുപോലെ പ്രവര്‍ത്തിക്കുന്ന സംഘടനകളാണെന്നു തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെഎസ് അഴഗിരി. ഹിന്ദുവായ നാഥുറാം വിനായക് ഗോഡ്‌സെ ആണ് ഇന്ത്യയിലെ ആദ്യ തീവ്രവാദി എന്ന മക്കള്‍ നീതി മയ്യം സ്ഥാപകന്‍ കമല്‍ ഹാസന്റെ പ്രസ്താവനയെ പിന്തുണച്ചു സംസാരിക്കുകയായിരുന്നു അഴഗിരി. ഒരു മാധ്യമത്തിന് നല്‍കിയ പ്രതികരണത്തിലാണ് അദ്ദേഹം ഈ അഭിപ്രായ പ്രകടനം നടത്തിയത്.
കമല്‍ ഹാസന്റെ പ്രസ്താവനയെ ആയിരം തവണ പിന്തുണക്കുന്നു. തങ്ങളുടെ ആദര്‍ശത്തെ എതിര്‍ക്കുന്നവരെ ആര്‍എസ്എസ് വെറുക്കുന്നു. ഇതുതന്നെയാണ് ഐഎസിന്റെയും രീതി. അറബ് രാജ്യങ്ങളില്‍ ഐഎസ് പ്രവര്‍ത്തിക്കുന്നതു പോലെയാണ് ആര്‍എസ്എസ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. തങ്ങളുടെ ആശയത്തെ എതിര്‍ക്കുന്നവരെ ഉന്‍മൂലനം ചെയ്യണമെന്നു ആര്‍എസ്എസും ജനസംഘവും ഹിന്ദു മഹാസഭയും വിശ്വസിക്കുന്നുവെന്നും അഴഗിരി പറഞ്ഞു.