സവര്‍ക്കര്‍ ബീഫ് കഴിച്ചിരുന്നു, ഗോവധത്തിന് എതിരായിരുന്നില്ല: കര്‍ണാടക കോണ്‍ഗ്രസ് മന്ത്രി
ബെംഗളൂരു: വിനായക് ദാമോദര്‍ സവര്‍ക്കര്‍ ഒരു നോണ്‍ വെജിറ്റേറിയനാണെന്നും ഗോഹത്യയ്ക്കെതിരല്ലായിരുന്നെന്നും കോണ്‍ഗ്രസ് നേതാവും കര്‍ണാടക ആരോഗ്യമന്ത്രിയുമായ ദിനേഷ് ഗുണ്ടു റാവു. ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ബെംഗളൂരുവില്‍ സംഘടിപ്പിച്ച പരിപാടിയില്‍, സവര്‍ക്കര്‍ മാംസാഹാരം കഴിക്കുന്ന വ്യക്തി മാത്രമല്ല, ഗോമാംസം കഴിക്കുകയും അത് പരസ്യമായി പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് ദിനേഷ് ഗുണ്ടു റാവു അവകാശപ്പെട്ടു.
സവര്‍ക്കര്‍ ബ്രാഹ്മണനായിരുന്നിട്ടും പരമ്പരാഗത ഭക്ഷണ നിയന്ത്രണങ്ങള്‍ പാലിച്ചില്ലെന്നും ആധുനികവാദിയാണെന്നും കോണ്‍ഗ്രസ് മന്ത്രി പറഞ്ഞു. ആ വിഷയത്തില്‍ അദ്ദേഹം തികച്ചും ആധുനികവാദിയായിരുന്നു.സവര്‍ക്കറുടെ പ്രത്യയശാസ്ത്രം മതമൗലികവാദത്തിലേക്കാണ് ചായുന്നതെന്നും എന്നാല്‍ ഗാന്ധിയുടെ വിശ്വാസങ്ങള്‍ ആഴത്തിലുള്ള ജനാധിപത്യപരമാണെന്നും അദ്ദേഹം പറഞ്ഞു.