ലൈംഗിക പീഢന പരാതി അന്വേഷണം പൂര്‍ത്തിയായ ശേഷമേ ചീഫ് ജസ്റ്റിസിനെതിരായ ഗൂഡാലോചന അന്വേഷിക്കൂ

സുപ്രിം കോടതിയില്‍ എപ്പോഴാണ് റിപോര്‍ട്ട് സമര്‍പ്പിക്കേണ്ടത് എന്നത് സംബന്ധിച്ച് സമയക്രമം ഒന്നും നിശ്ചയിച്ചിട്ടില്ല. യുവതി ഉന്നയിച്ചിരിക്കുന്ന പരാതിയില്‍ ആഭ്യന്തര അന്വേഷണം പൂര്‍ത്തിയായ ശേഷമേ ഇത് ആരംഭിക്കൂ-പട്‌നായിക് പറഞ്ഞു.

Update: 2019-04-27 01:58 GMT

ന്യൂഡല്‍ഹി: സുപ്രിം കോടതി ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക അതിക്രമ പരാതിയില്‍ മൂന്ന് സിറ്റിങ് ജഡ്ജിമാര്‍ നടത്തുന്ന അന്വേഷണം പൂര്‍ത്തിയായ ശേഷമേ വിഷയത്തിലുള്ള ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം ആരംഭിക്കൂ എന്ന് മുന്‍ സുപ്രിം കോടതി ജഡ്ജി ജസ്റ്റിസ് എ കെ പട്‌നായിക്. സുപ്രിം കോടതിയില്‍ എപ്പോഴാണ് റിപോര്‍ട്ട് സമര്‍പ്പിക്കേണ്ടത് എന്നത് സംബന്ധിച്ച് സമയക്രമം ഒന്നും നിശ്ചയിച്ചിട്ടില്ല. യുവതി ഉന്നയിച്ചിരിക്കുന്ന പരാതിയില്‍ ആഭ്യന്തര അന്വേഷണം പൂര്‍ത്തിയായ ശേഷമേ ഇത് ആരംഭിക്കൂ-പട്‌നായിക് പറഞ്ഞു.

ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തില്‍ ഉള്ള മൂന്നംഗം ബെഞ്ചാണ് ജസ്റ്റിസ് പട്‌നായികിനെ അന്വേഷണ ചുമതല ഏല്‍പ്പിച്ചത്. അഡ്വ. ഉല്‍സവ് ബെയിന്‍സ് നല്‍കിയ രണ്ട് സത്യവാങ്മൂലങ്ങളുടെ അടിസ്ഥാത്തിലുള്ള ഗൂഢാലോചനാ ആരോപണം അന്വേഷിക്കാനാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. 

Tags:    

Similar News