ബിജെപി ഐടി സെല്‍ തലവനെതിരേ ഷഹീന്‍ബാഗിൽ പോരാടുന്ന സ്ത്രീകളുടെ വക്കീല്‍ നോട്ടീസ്
പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധിക്കാന്‍ സ്ത്രീകള്‍ക്ക് പ്രതിദിനം അഞ്ഞൂറു രൂപ ലഭിക്കുന്നുണ്ടെന്നായിരുന്നു ആ വീഡിയോയിലെ അവകാശവാദം.
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേ ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ പ്രതിഷേധിക്കുന്ന സ്ത്രീകള്‍ ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യക്കെതിരേ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയച്ചു. അമിത് മാളവ്യ മാപ്പു പറയണമെന്നും ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും പ്രതിഷേധക്കാര്‍ നോട്ടീസില്‍ ആവശ്യപ്പെടുന്നു.
#ShaheenBagh 's protestors send BJP IT Cell Head, @amitmalviya , a Rs 1 Cr defamation notice for casting aspersions on the protests through false allegations pic.twitter.com/Dcuc3edjxm
— Live Law (@LiveLawIndia) January 21, 2020
ഷഹീന്‍ബാഗിലെ പ്രതിഷേധത്തെ കുറിച്ച് അമിത് മാളവ്യ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ജനുവരി 15ന് ട്വിറ്ററില്‍ അമിത് ഒരു വീഡിയോ പങ്കുവെച്ചിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധിക്കാന്‍ സ്ത്രീകള്‍ക്ക് പ്രതിദിനം അഞ്ഞൂറു രൂപ ലഭിക്കുന്നുണ്ടെന്നായിരുന്നു ആ വീഡിയോയിലെ അവകാശവാദം. ഇതിനു പിന്നാലെയാണ് പ്രതിഷേധക്കാര്‍ അമിത് മാളവ്യക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.
സക്കീര്‍ നഗര്‍ സ്വദേശിനി നഫീസാ ബാനു, ഷഹീന്‍ബാഗ് സ്വദേശിനി ഷഹ്‌സാദ് ഫാത്തിമ എന്നിവരാണ് അമിത്തിനെതിരേ നോട്ടീസ് അയച്ചിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഒരുമാസത്തിലധികമായി ഷഹീന്‍ ബാഗില്‍ പ്രതിഷേധം നടക്കുകയാണ്.