ബംഗഌരു: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം തനിക്കു കരണത്തേറ്റ അടി പോയെയായെന്ന് പ്രശസ്ത സിനിമാ നടന് പ്രകാശ് രാജ്. ട്വിറ്ററിലാണ് അദ്ദേഹം ഈ കാര്യം കുറിച്ചത്. തന്നെ പരിഹസിച്ചുകൊണ്ടുള്ള ട്വീറ്റുകളും ഫേസ്ബുക്ക് പോസ്റ്റുകളും ഒക്കെ താന്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും ഒന്നൊന്നായി പോന്നോട്ടെ എന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
തന്റെ പോരാട്ടങ്ങള്‍ ഈ തോല്‍വിയോടെ അവസാനിക്കുന്നില്ല എന്നും പോരാട്ടങ്ങള്‍ ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ വേണ്ടി തനിക്കൊപ്പം കൂടെ നിന്നവര്‍ക്കും സുഹൃത്തുക്കള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. ജയ് ഹിന്ദ് എന്ന് അഭിവാദ്യം ചെയ്തുകൊണ്ടാണ് തന്റെ ട്വീറ്റ് അദ്ദേഹം ഉപസംഹരിച്ചത്.
വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതല്‍തന്നെ പ്രകാശ് രാജിന് ലീഡ് കുറവായിരുന്നു. തോല്‍ക്കും എന്ന് ഏതാണ്ടുറപ്പായതോടെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്നും നേ പ്രകാശ് രാജ് ഇറങ്ങിപ്പോയിരുന്നു.