മോദിയുടെ സത്യപ്രതിജ്ഞക്ക് സോണിയയും രാഹുലും പങ്കെടുക്കും

സത്യപ്രതിജ്ഞാ ചടങ്ങിന് പാകിസ്താന്‍ ഒഴികെയുള്ള അയല്‍ രാജ്യങ്ങളിലെ നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്. മേയ് 30 വ്യഴാഴ്ച വൈകുന്നേരം ഏഴ് മണിക്കാണ് പ്രധാനമന്ത്രിയായി മോദി സത്യപ്രതിജ്ഞ ചെയ്യുക.

Update: 2019-05-29 15:10 GMT

ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പങ്കെടുക്കും. സത്യപ്രതിജ്ഞാ ചടങ്ങിന് പാകിസ്താന്‍ ഒഴികെയുള്ള അയല്‍ രാജ്യങ്ങളിലെ നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്. മേയ് 30 വ്യഴാഴ്ച വൈകുന്നേരം ഏഴ് മണിക്കാണ് പ്രധാനമന്ത്രിയായി മോദി സത്യപ്രതിജ്ഞ ചെയ്യുക.

മോദി മന്ത്രിസഭയിലെ അംഗങ്ങളെക്കുറിച്ചും പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉള്‍പ്പടെ ഉദ്യോഗസ്ഥരുടെ തീരുമാനവും ഇന്ന് ഉണ്ടാകും. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയാവുകയും ചെയ്തു.ബംഗ്ലാദേശ്, മ്യാന്‍മര്‍, ശ്രീലങ്ക, തായ്‌ലന്‍ഡ്, നേപ്പാള്‍, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും നേതാകളെ ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനെ ക്ഷണിച്ചതായി സൂചനയില്ല.അതേസമയം കേരള മുഖ്യമന്ത്രി പിണറായി വിജയനും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ചടങ്ങില്‍ പങ്കെടുക്കില്ല. 


Tags:    

Similar News