വന്ദേഭാരത് എക്‌സ്പ്രസിന് നേരേ വീണ്ടും കല്ലേറ്

Update: 2019-02-20 12:09 GMT

ന്യൂഡഹി: ഫെബ്രുവരി 15ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ാഗ്ഓഫ് ചെയ്ത, രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിനായ വന്ദേഭാരത് എക്‌സ്പ്രസിനു നേരെ വീണ്ടും കല്ലേറ്. ന്യൂഡല്‍ഹിയില്‍ നിന്നു വാരണാസിയിലേക്കുള്ള യാത്രയ്ക്കിടെ യുപിയിലെ തുണ്ട്‌ല ജംങ്ഷന് സമീപത്തുവച്ചാണ് കല്ലേറുണ്ടായത്. അക്രമത്തില്‍ ട്രെയിനിന്റെ ജനല്‍ ചില്ലു തകര്‍ന്നു. ഇത് മൂന്നാംതവണയാണ് വന്ദേഭാരത് എകസ്പ്രസിന് നേരേ കല്ലേറുണ്ടാവുന്നത്. നേരത്തെ പരീക്ഷണയോട്ടത്തിനിടെ 2018 ഡിസംബര്‍ 20നും ഫെബ്രുവരി രണ്ടിനും ട്രെയിനിന് നേരേ കല്ലേറുണ്ടായിരുന്നു. ഫ്‌ളാഗ് ഓഫ് ചെയ്തതിന്റെ രണ്ടാംദിനം ഇതേ ട്രെയിന്‍ വഴിയില്‍ കുടുങ്ങിയിരുന്നു. 

Tags:    

Similar News