തെലങ്കാനയില്‍ അരനൂറ്റാണ്ടിനു ശേഷമുള്ള ഏറ്റവും കൂടിയ ചൂട്

ദിവസം കഴിയുന്തോറും ചൂടും കുമിര്‍ച്ചയും കൂടിവരികയാണ്

Update: 2019-05-07 15:02 GMT

ഹൈദരാബാദ്: തെലങ്കാനയിലെ ചൂട് അരനൂറ്റാണ്ടിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇപ്പോള്‍ 48 ഡിഗ്രി സെല്‍ഷ്യസാണ് ചൂട് അനുഭവപ്പെടുന്നത്. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ 48 ഡിഗ്രിയും കടന്നെന്നും ഇതിനു മുമ്പ് 1966ലാണ് 48 ഡിഗ്രിയിലെത്തിയതെന്നും കാലാവസ്ഥാ വകുപ്പ് ഉദ്യോഗസ്ഥന്‍ രാജ റാവു പറഞ്ഞു. ദിവസം കഴിയുന്തോറും ചൂടും കുമിര്‍ച്ചയും കൂടിവരികയാണ്. വീടുകളില്‍ നിന്നു പുറത്തിറങ്ങാതിരിക്കുകയാണ് ജനങ്ങള്‍ക്കു നല്ലതെന്നും അദ്ദേഹം പറഞ്ഞു. ചൂട് അസഹനീയമായതു കാരണം വ്യവസായ മേഖലകളില്‍ ആളുകള്‍ കുറഞ്ഞുവരികയാണ്. രണ്ടുദിവസമായി ചൂട് അതികഠിനമായതിനാല്‍ വ്യാപാരം കുത്തനെ ഇടിഞ്ഞതായി വ്യാപാരിയായ രവി പറഞ്ഞു. പകല്‍ സമയങ്ങളില്‍ തീരെ കച്ചവടം കുറവാണ്. വൈകുന്നേരങ്ങളിലാണ് അല്‍പമെങ്കിലും ആശ്വാസമെന്നും രവി പറഞ്ഞു.



Tags:    

Similar News