തെലങ്കാന റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസ് മോഷണം പോയി

ചൊവ്വാഴ്ച യാത്രക്കു ശേഷം രാത്രി 11.30 ഓടെയാണ് ബസ് സെന്‍ട്രല്‍ ബസ് സ്റ്റേഷനില്‍ നിര്‍ത്തിയിട്ടതെന്നു ഡ്രൈവര്‍ ജെ വെങ്കിടേഷ് പറഞ്ഞു. 5 മണിക്കാണു യാത്ര ആരംഭിക്കേണ്ടതെങ്കിലും പുലര്‍ച്ചെ ബസ് സ്റ്റേഷനിലെത്തിയപ്പോഴാണ് ബസ് കാണാതായ വിവരം അറിയുന്നത്

Update: 2019-04-25 10:51 GMT

ഹൈദരാബാദ്: തെലങ്കാന റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ (ടിഎസ്ആര്‍ടിസി) ബസ് മോഷണം പോയതായി പരാതി. ഹൈദരാബാദിലെ സെന്‍ട്രല്‍ ബസ് സ്റ്റേഷനില്‍ നിന്നാണ് ബസ് കാണാതായത്. ചൊവ്വാഴ്ച യാത്രക്കു ശേഷം രാത്രി 11.30 ഓടെയാണ് ബസ് സെന്‍ട്രല്‍ ബസ് സ്റ്റേഷനില്‍ നിര്‍ത്തിയിട്ടതെന്നു ഡ്രൈവര്‍ ജെ വെങ്കിടേഷ് പറഞ്ഞു. 5 മണിക്കാണു യാത്ര ആരംഭിക്കേണ്ടതെങ്കിലും പുലര്‍ച്ചെ ബസ് സ്റ്റേഷനിലെത്തിയപ്പോഴാണ് ബസ് കാണാതായ വിവരം അറിയുന്നത്. ഉടന്‍ മേലധികാരികളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നു അഫ്‌സല്‍ഗഞ്ച് പോലിസിലും പരാതി നല്‍കിയെന്നും വെങ്കിടേഷ് പറഞ്ഞു. ദേശീയ പാതാ അതോറിറ്റിയും പോലിസും ബസിനായി തിരച്ചില്‍ ശക്തമാക്കിയെങ്കിലും ഒരു തുമ്പും ലഭിച്ചിട്ടില്ല. അന്വേഷണത്തിനായി രണ്ടു സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും സിസിടിവി ക്യാമറകളടക്കം പരിശോധിക്കുകയാണെന്നും പോലിസ് അറിയിച്ചു. 

Tags:    

Similar News