കൗരവര്‍ ടെസ്റ്റ് ട്യൂബ് ശിശുക്കളെന്നു ആന്ധ്ര സര്‍വകലാശാലാ വിസി

Update: 2019-01-05 16:07 GMT

ജലന്ദര്‍: ടെസ്്റ്റ് ട്യൂബ് ശിശു, മൂലകോശ ഗവേഷണം തുടങ്ങിയ വിഷയങ്ങളില്‍ ഭാരതത്തിലുള്ളവര്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ മികച്ച അറിവ് കൈവരിച്ചിരുന്നെന്നു ആന്ധ്ര സര്‍വകലാശാലാ വൈസ്ചാന്‍സ്‌ലര്‍ നാഗേശ്വര റാവു. രാമായണം, മഹാഭാരതം തുടങ്ങിയവയില്‍ ഇതിനു തെളിവുണ്ടെന്നും ടെസ്റ്റ് ട്യൂബ് ശിശുക്കളായ കൗരവരുടെ ചരിത്രം ഇതിനുദാഹരണമാണെന്നും വിസി പറഞ്ഞു. 106ാമത് ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസില്‍ പങ്കെടുത്തു സംസാരിക്കവെയാണ് വിസിയുടെ പരാമര്‍ശം. ഒരു അമ്മയില്‍ നിന്നും നൂറു കൗരവരാണ് പിറവി കൊണ്ടത്. ടെസ്റ്റ് ട്യൂബ് ടെക്‌നോളജി, മൂലകോശ ഗവേഷണം തുടങ്ങിയവയിലുള്ള അറിവില്ലാതെ ഇത് സാധ്യമല്ല. ഇത്തരം വിഷയങ്ങളില്‍ പൗരാണിക കാലത്തുള്ളവര്‍ക്ക് മികച്ച അറിവുണ്ടായിരുന്നുവെന്നതിനു ഉദാഹരമാണിത്. മാത്രമല്ല മിസൈല്‍ ടെക്‌നോളജി തുടങ്ങി വിഷയങ്ങളിലും അന്നുള്ളവര്‍ക്ക് മികച്ച അറിവുണ്ടായിരുന്നു. ലക്ഷ്യത്തെ പിന്തുടര്‍ന്ന് പ്രഹരം ഏല്‍പ്പിച്ചു മടങ്ങിയെത്തുന്ന ആയുധങ്ങള്‍ ശ്രീരാമന്‍ ഉപയോഗിച്ചിരുന്നതായി രാമായാണത്തില്‍ പറയുന്നു. 24 തരം വിമാനങ്ങളാണ് രാവണന്‍ ഉപയോഗിച്ചിരുന്നത്. ലങ്കയില്‍ നിരവധി വിമാനത്താവളങ്ങളും ഉണ്ടായിരുന്നു. മിസൈല്‍ ടെക്‌നോളജിയിലും മറ്റും അന്നുള്ളവര്‍ക്ക് മികച്ച അറിവുണ്ടായിരുന്നുവെന്നതിന്റെ തെളിവുകളാണിതെല്ലാം- റാവു പറഞ്ഞു.




Similar News