ബംഗാളില്‍ ദി കേരള സ്റ്റോറിയുടെ പ്രദര്‍ശന വിലക്ക് പിന്‍വലിച്ച് സുപ്രിം കോടതി
കൊല്‍ക്കത്ത: ദി കേരള സ്റ്റോറി നിരോധിച്ച ബംഗാള്‍ സര്‍ക്കാര്‍ തീരുമാനത്തിന് സ്റ്റേ. പ്രദര്‍ശന വിലക്ക് സുപ്രിംകോടതി പിന്‍വലിച്ചു.ബംഗാളില്‍ ചിത്രത്തിന്റെ പൊതുപ്രദര്‍ശനം ആകാമെന്ന് സുപ്രിംകോടതി ഉത്തരവ്. തമിഴ്‌നാട് സര്‍ക്കാരിനോടും ചിത്രം നിരോധിക്കരുത് എന്ന് സുപ്രിംകോടതി. സാമൂഹികമായ മോശം സന്ദേശം ലക്ഷ്യം വയ്ക്കുന്നുണ്ട് ഇസ്ലാമോഫോബിയ ഉള്‍പ്പെടയുള്ളവ ചിത്രത്തില്‍ ഉണ്ട് എന്നായിരുന്നു ബംഗാള്‍ സര്‍ക്കാരിന്റെ വാദം. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് നിര്‍മ്മാതാവിന് വേണ്ടി ഹാജരായത്. പശ്ചിമ ബംഗാള്‍ സംസ്ഥാനത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എഎം സിംഗ്വി. പശ്ചിമ ബംഗാള്‍ പോലീസിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണന്‍ എന്നിവരും ഹാജരായി.