ദി കേരള സ്റ്റോറി സംവിധായകനും നടിക്കും കാറപകടത്തില്‍ പരിക്ക്
പ്രദര്‍ശനം തടയണമെന്ന ആവശ്യം തള്ളിയ കേരള ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീല്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും.
കരിംനഗര്‍: ദി കേരള സ്റ്റോറി സംവിധായകന്‍ സുദീപ്‌തോ സെനും നടി ആദാ ശര്‍മയും വാഹനാപകടത്തില്‍പ്പെട്ടു. തെലങ്കാനയിലെ കരീം നഗരറില്‍ ഹിന്ദു ഏക്താ യാത്രയില്‍ പങ്കെടുക്കാന്‍ പോകവെയാണ് അപകടമുണ്ടായത്. എന്നാല്‍ ഇപ്പോള്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഇരുവരും ട്വീറ്റ് ചെയ്തു. ' ഇന്ന് കരിംനഗറില്‍ യുവജനസംഗമത്തില്‍ പങ്കെടുക്കാന്‍ പോകുന്നത് ഞങ്ങളുടെ സിനിമയെക്കുറിച്ച് സംസാരിക്കാനായിരുന്നു. നിര്‍ഭാഗ്യവശാല്‍ ചില ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം യാത്ര ചെയ്യാന്‍ കഴിഞ്ഞില്ല. കരിംനഗറിലെ ജനങ്ങളോട് ഹൃദയം നിറഞ്ഞ മാപ്പ്. ഞങ്ങളുടെ പെണ്‍മക്കളെ രക്ഷിക്കാനാണ് ഞങ്ങള്‍ സിനിമ ചെയ്തത്' സുദീപ്‌തോ സെന്‍ ട്വീറ്റ് ചെയ്തു.
'സുഹൃത്തുക്കളെ എനിക്ക് സുഖമാണ്, ഞങ്ങളുടെ അപകട വാര്‍ത്ത പ്രചരിച്ചതോടെ ധാരാളം സന്ദേശങ്ങള്‍ ലഭിക്കുന്നു. ടീം മുഴുവനും, ഞങ്ങള്‍ എല്ലാവരും സുഖമായിരിക്കുന്നു, കാര്യമായി ഒന്നുമില്ല, നിങ്ങളുടെ ഉത്കണ്ഠയ്ക്ക് നന്ദി'യെന്ന് നടി ആദാ ശര്‍മ ട്വീറ്റ് ചെയ്തു.
അതിനിടെ ദി കേരള സ്റ്റോറിയുടെ പ്രദര്‍ശനം തടയണമെന്ന ആവശ്യം തള്ളിയ കേരള ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീല്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഹര്‍ജി സുപ്രിംകോടതി മൂന്ന് തവണ പരിഗണിക്കാതെ ഹൈക്കോടതിയി?ലേക്ക് അയച്ചിരുന്നു.സിനിമ പ്രദര്‍ശനത്തിന് ഹൈകോടതി ഇടക്കാല സ്റ്റേ അനുവദിച്ചിട്ടില്ലെന്ന് അഭിഭാഷകന്‍ കപില്‍ സിബല്‍ അറിയിച്ചപ്പോഴാണ് ഹര്‍ജി ഇന്ന് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അറിയിച്ചത്. അതേസമയം കേരള സ്റ്റോറി നിരോധനവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്, ബംഗാള്‍ സര്‍ക്കാരുകള്‍ക്ക് സുപ്രിംകോടതി നോട്ടീസ് അയച്ചിരുന്നു.സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ചിത്രം 2023 മെയ് 5 ന് പുറത്തിറങ്ങിയതിനു മുന്‍പും ശേഷവും ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.