വിദേശത്ത് നിന്നും മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

Update: 2019-07-12 13:56 GMT

ന്യൂഡല്‍ഹി: വിദേശത്തു മരിച്ച ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ടു നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നു കേന്ദ്രസര്‍ക്കാര്‍. കെ സുധാകരന്‍ എംപിയുടെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.


 

വിദേശത്ത് നിന്ന് മരിച്ചവരുടെ മൃതശരീരം ഇന്ത്യയിലേക്ക് എത്തിക്കാന്‍ സര്‍ക്കാര്‍ എന്തെങ്കിലും മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടോ എന്നതായിരുന്നു എംപിയുടെ ചോദ്യം. നിലവില്‍ മൃതദേഹം കൊണ്ട് വരുന്നത് മൃതശരീരത്തിന്റെയും, അതുകൊണ്ടുവരുന്നപെട്ടിയുടെയും ഭാരം നോക്കിയിട്ടാണ് എന്നതിനാല്‍ ഭാരം നോക്കാതെ നിശ്ചിത തുകയില്‍ കൊണ്ട് വരാന്‍ സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിക്കുന്നുണ്ടോ എന്നു വ്യക്തമാക്കണം. 12 വയസ്സില്‍ താഴെ ഉള്ള കുട്ടികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് വരാന്‍ നിശ്ചിത തുകയുടെ പകുതി ഈടാക്കുന്നുതുമായി ബന്ധപ്പെട്ട് എന്തെങ്കിലും നടപടി എടുത്തിട്ടുണ്ടോ എന്നും ഗള്‍ഫില്‍ നിന്ന് മരണപ്പെടുന്നവരുടെ മൃതദേഹം നാട്ടിലേക്ക് സൗജന്യമായി എത്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ എന്നുമാണ് കെ സുധാകരന്‍ എം പി സിവില്‍ ഏവിയേഷന്‍ വകുപ്പ് മന്ത്രി ഹര്‍ദീപ് സിങ് പുരിയോട് ചോദിച്ചത്.

സൗജന്യമായി മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കുന്നതിനെ കുറിച്ചോ ആലോചിക്കുന്നതിനേ കുറിച്ചോ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.

ഗള്‍ഫില്‍ നിന്നും മൃതദേഹങ്ങള്‍ എത്തിക്കാന്‍ ഒരു നിശ്ചിത തുക എയര്‍ ഇന്ത്യയും എക്‌സ്പ്രസ്സും തീരുമാനിച്ചിട്ടുണ്ട്.

പന്ത്രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളുടെ മൃതദേഹം നിശ്ചിത തുകയുടെ പകുതിയില്‍ കൊണ്ടുവരാന്‍ പദ്ധതി ഉണ്ട് എന്നും

എംബസിയില്‍നിന്ന് നിര്‍ദേശം പോവുകയാണെങ്കില്‍ സൗജന്യമായി കൊണ്ട് വരാന്‍ നിയമം ഉണ്ട് എന്നുമാണ് മന്ത്രി മറുപടി നല്‍കിയത്. 

Tags:    

Similar News