ബംഗളൂരു വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു; ആറുപേര്‍ക്ക് പരിക്ക്
മഞ്ച്വേരം ബെജ്ജയിലെ ദുര്‍ഗ ബസ് ഡ്രൈവര്‍ കിഷന്‍ ഭണ്ഡാരി (29), അക്ഷയ്കുമാര്‍ (24), കടമ്പാര്‍ കട്ടയിലെ മോണപ്പ മേസ്ത്രി (50) എന്നിവരാണ് മരിച്ചത്.
മംഗളൂരു: തിരുപ്പതി സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന മൂന്ന് കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശികള്‍ ബംഗളൂരു ഗുഡേ മാരനഹള്ളിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. ആറുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മഞ്ച്വേരം ബെജ്ജയിലെ ദുര്‍ഗ ബസ് ഡ്രൈവര്‍ കിഷന്‍ ഭണ്ഡാരി (29), അക്ഷയ്കുമാര്‍ (24), കടമ്പാര്‍ കട്ടയിലെ മോണപ്പ മേസ്ത്രി (50) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് ഇവര്‍ സഞ്ചരിച്ച സൈലോ കാര്‍ ബംഗളൂരു- ഹാസന്‍ ദേശീയപാതയില്‍വച്ച് ഡിവൈഡറിലും വൈദ്യുതി തൂണിലും ഇടിച്ച് അപകടമുണ്ടായത്.
ബെജ്ജയിലെ ചന്ദ്രശേഖര്‍, കടമ്പാറിലെ ബാലകൃഷ്ണന്‍, മജ്ബയലിലെ സതീഷന്‍, മിയാപദവ് സ്വദേശികളായ പുഷ്പരാജ്, മഹാബല, അളിക്കയിലെ രാഘവേന്ദ്ര എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനത്തില്‍ ആകെ ഒമ്പതുപേരാണുണ്ടായിരുന്നത്. കിഷന്റെ ഭാര്യ സുസ്മിത ഗര്‍ഭിണിയിണ്. മോണപ്പയുടെ ഭാര്യ: നമിത. മക്കള്‍: സുധീര്‍, സന്തോഷ്. അക്ഷയ് അവിവാഹിതനാണ്. പിതാവ്: സുരേന്ദ്രന്‍. മാതാവ്: ഗരിജ. സഹോദരി: അശ്വിനി.