മധ്യപ്രദേശില്‍ പരിശീലക വിമാനം തകര്‍ന്നു; ആളപായമില്ല

Update: 2021-07-17 12:36 GMT
മധ്യപ്രദേശില്‍ പരിശീലക വിമാനം തകര്‍ന്നു; ആളപായമില്ല

ഭോപാല്‍: മധ്യപ്രദേശിലെ സാഗറില്‍ പരിശീലക വിമാനം തകര്‍ന്നുവീണു. സാഗറിലെ ധാന മേഖലയിലെ ചൈംസ് ഏവിയേഷന്‍ അക്കാദമിയില്‍ ശനിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ആളപായമൊന്നുമുണ്ടായില്ല. റണ്‍വേയില്‍നിന്ന് തെന്നിമാറിയതിനെത്തുടര്‍ന്നാണ് വിമാനം അപകടത്തില്‍പ്പെട്ടത്.

വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് ട്രെയ്‌നി സുരക്ഷിതനാണെന്ന് അധികൃതര്‍ അറിയിച്ചു. ഒരാള്‍ മാത്രമാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തില്‍ അന്വേഷണ സംഘത്തെ നിയോഗിച്ചതായി സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു.

Tags:    

Similar News