തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ കൊവിഡ് ബാധിച്ച് മരിച്ചു

ഫാല്‍റ്റ നിയോജകമണ്ഡലത്തില്‍നിന്നുളള എംഎല്‍എയാണ് തമോനോഷ് ഘോഷ്. മൂന്നുതവണയാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്.

Update: 2020-06-24 04:59 GMT

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ കൊവിഡ് ബാധിച്ച് മരിച്ചു. തമോനാഷ് ഗോഷ് (60) ആണ് മരിച്ചത്. പശ്ചിമബംഗാളിലെ ആശുപത്രിയില്‍ ചികില്‍യിലായിരുന്നു അദ്ദേഹം. കഴിഞ്ഞമാസം അവസാനമാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.

ഫാല്‍റ്റ നിയോജകമണ്ഡലത്തില്‍നിന്നുളള എംഎല്‍എയാണ് തമോനോഷ് ഘോഷ്. മൂന്നുതവണയാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 1998 മുതല്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ട്രഷറര്‍ സ്ഥാനവും ഇദ്ദേഹം വഹിക്കുന്നുണ്ട്. സാമൂഹ്യപ്രവര്‍ത്തനരംഗത്തും പാര്‍ട്ടിയിലും സജീവസാന്നിധ്യമായിരുന്നു ഇദ്ദേഹമെന്നും വിയോഗത്തില്‍ കടുത്ത ദു:ഖം രേഖപ്പെടുത്തുന്നതായും കുടുംബത്തിന്റെ വിഷമത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചു.

അതേസമയം, തമിഴ്‌നാട്ടിലും എംഎല്‍എ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഡിഎംകെയുടെ അന്‍പഴകനാണ് കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. പശ്ചിമബംഗാളില്‍ ഇന്നലെ മാത്രം 11 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. നിലവില്‍ 14,728 പേര്‍ക്കാണ് സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചത്. 581 പേരാണ് സംസ്ഥാനത്ത് ഇതുവരെ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്.

Tags:    

Similar News