മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കൊവിഡ്
താനുമായി കഴിഞ്ഞ ഒരാഴ്ച സമ്പര്‍ക്കത്തില്‍ വന്നവരെല്ലാം ക്വാറന്റൈനില്‍ പ്രവേശിക്കണമെന്നും പരിശോധനയ്ക്ക് വിധേയമാവണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രണബ് മുഖര്‍ജി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. താനുമായി കഴിഞ്ഞ ഒരാഴ്ച സമ്പര്‍ക്കത്തില്‍ വന്നവരെല്ലാം ക്വാറന്റൈനില്‍ പ്രവേശിക്കണമെന്നും പരിശോധനയ്ക്ക് വിധേയമാവണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
ഇന്ന് പതിവുസന്ദര്‍ശനത്തിനായി ആശുപത്രിയിലെത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നും അദ്ദേഹം ട്വിറ്ററില്‍ വ്യക്തമാക്കി. നേരത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഒരാഴ്ചയായി ചികില്‍സയിലാണ് അമിത് ഷാ. ഹരിയാന ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിലാണ് അദ്ദേഹം ചികില്‍സ തേടിയത്. ആഗസ്ത് രണ്ടിനാണ് അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.