സര്‍വകലാശാലകളിലും സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താന്‍ യുജിസി നിര്‍ദേശം

ഈ മാസം 31നു മുമ്പായി സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്

Update: 2019-01-22 13:56 GMT

ന്യൂഡല്‍ഹി: അലിഗഡ് മുസ്ലിം സര്‍വകലാശാല അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പെടുത്തണമെന്നു (യൂനിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍) യുജിസി. ജനറല്‍ വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികളില്‍ നിന്നുള്ള, സമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന 10 ശതമാനം പേര്‍ക്കു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണം ഏര്‍പെടുത്തണമെന്നാണ് യുജിസി നിര്‍ദേശം. ഇത്തരത്തില്‍ സംവരണം ഏര്‍പെടുത്തിയതിന്റെ വിശദ വിവരങ്ങള്‍ ഈ മാസം 31നു മുമ്പായി സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. യുജിസി നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നും നിയമോപദേശം തേടിയ ശേഷം ബാക്കി നടപടികള്‍ കൈക്കൊള്ളുമെന്നും അലിഗഡ് മുസ്ലിം സര്‍വകലാശാല രജിസ്ട്രാര്‍ അബ്ദുല്‍ ഹമെദ് പറഞ്ഞു.

Tags:    

Similar News