സംവരണ വിഷയം: നിയമ നടപടിയും പ്രക്ഷോഭവും ആരംഭിക്കുമെന്ന് മെക്ക

സംവരണം സംബന്ധിച്ച ഭരണഘടനയുടെ അടിസ്ഥാനഘടനയും ഉദ്ദേശലക്ഷ്യങ്ങളും തകിടംമറിച്ചുള്ള പുതിയ ഭേദഗതി, ഇതര അനുഛേദങ്ങള്‍ക്ക് വിരുദ്ധവും മുന്നാക്ക- പിന്നാക്ക വേര്‍തിരിവും വിവേചനവും വര്‍ധിപ്പിക്കുന്നതാണെന്നും ക്യാംപ് വിലയിരുത്തി. സുപ്രിംകോടതിയുടെ 1992 നവംബര്‍ 16 ലെ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിയിലെ നിര്‍ദേശങ്ങള്‍ക്കും 143ാം വകുപ്പിന്റെ അന്തസ്സത്തയെ ചോദ്യം ചെയ്യപ്പെടാനിടവരുന്നതുമാണ് കേന്ദ്രനീക്കമെന്നും യോഗം വിലയിരുത്തി.

Update: 2019-01-14 12:18 GMT
സംവരണ വിഷയം: നിയമ നടപടിയും പ്രക്ഷോഭവും ആരംഭിക്കുമെന്ന് മെക്ക

കൊച്ചി: 124ാം ഭരണഘടനാ ഭേദഗതിയോടെ നിലവില്‍ വരുന്ന മുന്നാക്ക സാമ്പത്തിക സംവരണ കാര്യത്തില്‍ സര്‍ക്കാരുകള്‍ക്ക് ആത്മാര്‍ഥതയുള്ള പക്ഷം ഈ നിയമനിര്‍മാണത്തിലെ മാനദണ്ഡപ്രകാരം നൂറുശതമാനം ഉദ്യോഗനിയമനങ്ങളും സംവരണം ചെയ്യാന്‍ തയ്യാറാവണമെന്ന് മുസ്‌ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍(മെക്ക) സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാംപ് ആവശ്യപ്പെട്ടു. സംവരണം സംബന്ധിച്ച ഭരണഘടനയുടെ അടിസ്ഥാനഘടനയും ഉദ്ദേശലക്ഷ്യങ്ങളും തകിടംമറിച്ചുള്ള പുതിയ ഭേദഗതി, ഇതര അനുഛേദങ്ങള്‍ക്ക് വിരുദ്ധവും മുന്നാക്ക- പിന്നാക്ക വേര്‍തിരിവും വിവേചനവും വര്‍ധിപ്പിക്കുന്നതാണെന്നും ക്യാംപ് വിലയിരുത്തി. സുപ്രിംകോടതിയുടെ 1992 നവംബര്‍ 16 ലെ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിയിലെ നിര്‍ദേശങ്ങള്‍ക്കും 143ാം വകുപ്പിന്റെ അന്തസ്സത്തയെ ചോദ്യം ചെയ്യപ്പെടാനിടവരുന്നതുമാണ് കേന്ദ്രനീക്കമെന്നും യോഗം വിലയിരുത്തി. ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളും പ്രമാണങ്ങളും ലംഘിച്ചുള്ള ഭേദഗതി സുപ്രിംകോടതിയില്‍ ചോദ്യം ചെയ്യുന്നതിന് സമാനമനസ്‌കരായ മുഴുവന്‍ സംവരണ സമുദായങ്ങളെയും പിന്നാക്ക- ദലിത് പ്രസ്ഥാനങ്ങളുമായി സഹകരിച്ചും യോജിച്ച പ്രക്ഷോഭപരിപാടികളും നിയമനടപടികളും തുടരുന്നതിനും എക്‌സിക്യൂട്ടീവ് ക്യാംപ് തീരുമാനിച്ചു.

നൂറുശതമാനം നിയമനവും എട്ടുലക്ഷം രൂപയില്‍ താഴെ വരുമാനമുള്ളവര്‍ക്ക് മാത്രമായി സംവരണം ചെയ്യുന്നതിനോട് മുഴുവന്‍ രാഷ്ട്രീയ കക്ഷികളും നിലപാട് വ്യക്തമാക്കണമെന്ന് സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാംപ് ആവശ്യപ്പെട്ടു. ദ്വിദിന സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാംപിന്റെ സമാപന സെഷന്‍ പി വി അബ്ദുല്‍ വഹാബ് എംപി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പ്രഫ. ഇ അബ്ദുല്‍ റഷീദ് അധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളെ അധികരിച്ച് ഡോ. പി പി അബ്ദുല്‍ഹഖ്, ഡോ. പി ടി അബ്ദുല്‍ അസീസ്, ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്, ഡോ. പി നസീര്‍, എന്‍ കെ അലി, വി എസ് മുഹമ്മദ് ഇബ്രാഹിം ക്ലാസുകള്‍ നയിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി എ എസ് എ റസ്സാഖ്, ഖജാന്‍ജി സി ബി കുഞ്ഞുമുഹമ്മദ്, വൈസ് പ്രസിഡന്റുമാരായ പിഎംഎ ജബ്ബാര്‍, സി എച്ച് ഹംസ, ടി എസ് അസീസ്, അബ്ദുല്‍റഹിമാന്‍ കുഞ്ഞ്, എ മഹമൂദ്, ഓര്‍ഗനൈസിങ് സെക്രട്ടറി എം എ ലത്തീഫ്, ആസ്ഥാന സെക്രട്ടറി കെഎംഎ കരീം, സംസ്ഥാന സെക്രട്ടറിമാരായ വി കെ അലി, എ ഐ മുബീന്‍, കെ എം ഉമ്മര്‍ എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ച് വിഷയങ്ങള്‍ ക്രോഡീകരിച്ചു.

പി അബൂബക്കര്‍, കെ ബഷീര്‍ (കോഴിക്കോട്), എം എം നൂറുദ്ദീന്‍ മാസ്റ്റര്‍, സിഎംഎ ഗഫൂര്‍, കെ കെ മുഹമ്മദ് (മലപ്പുറം), വി എസ് എം ഇബ്രാഹിം, സി മുഹമ്മദ് ഷെരീഫ്, അബ്ദുല്‍ നാസര്‍ (പാലക്കാട്), എം അബ്ദുല്‍ അനീസ്, എം കെ മുഹമ്മദ് നജീബ്, പി അബൂബക്കര്‍, എസ്എഎം ഷരീഫ് (തൃശൂര്‍), ഇമാമുല്‍ മുബീന്‍, യൂനസ് കൊച്ചങ്ങാടി (എറണാകുളം), എം പി മുഹമ്മദ്, വി പി സക്കീര്‍, പി എസ് ഷംസുദ്ദീന്‍ (ഇടുക്കി), റഷീദ് മംഗലപ്പള്ളി, എ ജമാലുദ്ദീന്‍, കെ റഫീഖ് (ആലപ്പുഴ) അബ്ദുല്‍ ഷുക്കൂര്‍ (പത്തനംതിട്ട), അബ്ദുല്‍സലാം ക്ലാപ്പന, എം എ സലാം പോരുവഴി, അബ്ദുല്‍ കഹാര്‍ (കൊല്ലം), കെ സൈനുലബ്ദീന്‍ കുഞ്ഞ് (തിരുവനന്തപുരം) വിവിധ സെഷനുകളില്‍ പങ്കെടുത്തു സംസാരിച്ചു.






Tags:    

Similar News