ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയുന്നില്ല'; ഐആര്‍സിടിസി വെബ്‌സൈറ്റ് നിശ്ചലം

Update: 2024-12-26 07:35 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ ഐആര്‍സിടിസി വെബ്‌സൈറ്റ് തകരാറിലായതിനെ തുടര്‍ന്ന് പരാതി പ്രവാഹം. വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് കയറാന്‍ പറ്റുന്നില്ലെന്നും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുന്നില്ലെന്നുമാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന പരാതികളിലെ ഉള്ളടക്കം.

വെബ്‌സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍, 'അറ്റകുറ്റപ്പണി കാരണം, ഇ ടിക്കറ്റിങ് സേവനം ലഭ്യമാകില്ല. ദയവായി പിന്നീട് ശ്രമിക്കുക. റദ്ദാക്കലിനോ/ഫയല്‍ ടിഡിആറിനോ, ദയവായി കസ്റ്റമര്‍ കെയര്‍ നമ്പറുകളായ 14646,08044647999 & 08035734999ല്‍ വിളിക്കുക അല്ലെങ്കില്‍ etickets@irctc.co.in എന്ന വിലാസത്തില്‍ മെയില്‍ ചെയ്യുക' എന്ന സന്ദേശമാണ് ലഭിക്കുന്നതെന്ന് പരാതികളില്‍ പറയുന്നു.

ഇന്നലെ രാത്രി 9.47 ഓടെയാണ് തടസ്സം ആരംഭിച്ചത്. അറ്റകുറ്റപ്പണികള്‍ മൂലമാണ് പ്രവര്‍ത്തനരഹിതമായതെന്ന് ഐആര്‍സിടിസി സൈറ്റില്‍ പറഞ്ഞിട്ടുണ്ടെങ്കിലും എപ്പോള്‍ പരിഹരിക്കപ്പെടുമെന്ന് വ്യക്തമല്ല. ഈ മാസം ഇത് രണ്ടാം തവണയാണ് ഐആര്‍സിടിസി വെബ്‌സൈറ്റ് തകരാറിലാകുന്നത്. ഡിസംബര്‍ 9 നാണ് ഇതിന് മുന്‍പ് വെബ്‌സൈറ്റ് പ്രവര്‍ത്തനരഹിതമായത്. അടിയന്തര യാത്രകള്‍ക്കായി യാത്രക്കാര്‍ ആശ്രയിക്കുന്ന തത്കാല്‍ ബുക്കിങ് സാധ്യമാകുന്നില്ലെന്നും നിരവധിപ്പേര്‍ പരാതിപ്പെട്ടു.




Tags:    

Similar News