എണ്ണക്കമ്പനികള്‍ അല്ലാത്തവയ്ക്കും ഇനി പെട്രോള്‍ പമ്പുകള്‍ തുടങ്ങാം
എണ്ണ ചില്ലറ വ്യാപാര മേഖല തുറന്നിടുന്നതിലൂടെ നിക്ഷേപവും മല്‍സരവും വര്‍ധിക്കുമെന്ന് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
ന്യൂഡല്‍ഹി: എണ്ണക്കമ്പനികള്‍ അല്ലാത്തവര്‍ക്കും പെട്രോള്‍ പമ്പുകള്‍ തുടങ്ങാന്‍ കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി. എണ്ണ ചില്ലറ വ്യാപാര മേഖല തുറന്നിടുന്നതിലൂടെ നിക്ഷേപവും മല്‍സരവും വര്‍ധിക്കുമെന്ന് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. നിലവില്‍ രാജ്യത്ത് ഇന്ധന ചില്ലറ വില്‍പ്പന ലൈസന്‍സ് ലഭിക്കുന്നതിന് കമ്പനികള്‍ ഹൈഡ്രോകാര്‍ബണ്‍ പര്യവേഷണം, ഉല്‍പ്പാദനം, ശുദ്ധീകരണം, പൈപ്പ്‌ലൈനുകള്‍ അല്ലെങ്കില്‍ ദ്രവീകൃത പ്രകൃതിവാതക (എല്‍എന്‍ജി) ടെര്‍മിനലുകള്‍ എന്നിവയില്‍ 2,000 കോടി ഡോളര്‍ നിക്ഷേപിക്കേണ്ടതുണ്ട്.
250 കോടി വിറ്റുവരവുള്ള കമ്പനികള്‍ക്ക് ഇന്ധന ചില്ലറ വില്‍പ്പന മേഖലയില്‍ പ്രവേശിക്കാന്‍ പുതിയ തീരുമാനത്തിലൂടെ അവസരം ലഭിക്കും. അഞ്ച് ശതമാനം ഔട്ട്‌ലെറ്റുകള്‍ ഗ്രാമ പ്രദേശങ്ങളില്‍ ആയിരിക്കണമെന്ന വ്യവസ്ഥയുണ്ട്.
പൊതുമേഖലാ കമ്പനികളായ ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവക്ക് നിലവില്‍ രാജ്യത്ത് 65,000 പെട്രോള്‍ പമ്പുകളുണ്ട്. റിലയന്‍സ്, എസ്സാര്‍, റോയല്‍ ഡച്ച്, തുടങ്ങിയ സ്വകാര്യ കമ്പനികളുടെ പമ്പുകളും നിലവിലുണ്ട്. റിലയന്‍സിന് മാത്രമായി 1400 ഓളം പമ്പുകളാണ് രാജ്യത്തുള്ളത്.