വേടന്‍ സമുദായത്തെ പട്ടികവര്‍ഗ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി

പട്ടികവര്‍ഗ സംവരണ ഭേദഗതി ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് ലോക്‌സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Update: 2020-02-11 13:57 GMT

ന്യുഡല്‍ഹി: കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ അധിവസിക്കുന്ന വേടന്‍ സമുദായത്തെ പട്ടികവര്‍ഗ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. പട്ടികവര്‍ഗ സംവരണ ഭേദഗതി ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് ലോക്‌സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹികമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നാക്കത്തില്‍ പിന്നാക്കം നില്‍ക്കുന്ന വേടന്‍ സമുദായത്തിന്റെ സ്ഥിതി മെച്ചപ്പെടുത്താന്‍ ഇത് അനിവാര്യമാണ്.

മലബാര്‍ മേഖലയിലെ മലവേടര്‍ സമുദായം പട്ടികവര്‍ഗമാണെങ്കില്‍ തെക്കന്‍ കേരളത്തിലെ സമാനസ്വഭാവത്തിലുളള വേടന്‍ സമുദായത്തിന് ആ പരിഗണന ലഭിച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശ നല്‍കിയെങ്കിലും പരിഗണിച്ചിട്ടില്ല. ഒരുകാലഘട്ടത്തില്‍ പട്ടികവര്‍ഗ ലിസ്റ്റില്‍ പരിഗണിക്കപ്പെട്ടിരുന്ന ഈ വിഭാഗം യാദൃശ്ചികമായി ഒഴിവാക്കപ്പെടുകയായിരുന്നെന്നും എന്‍ കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു. 

Tags:    

Similar News