തുളു ഭാഷയെ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി
കര്‍ണാടകയിലെ രണ്ടു തീരദേശ ജില്ലകളിലും കേരളത്തിലെ കാസര്‍ഗോഡ് ജില്ലയിലും സംസാരിക്കുന്ന ദ്രാവിഢഭാഷയായ തുളു 2011ലെ ഇന്ത്യന്‍ സെന്‍സസ് റിപോര്‍ട്ട് പ്രകാരം 18,46,427 ആളുകള്‍ സംസാരിക്കുന്നുണ്ട്.
ന്യൂഡല്‍ഹി: തുളു ഭാഷയെ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. കര്‍ണാടകയിലെ രണ്ടു തീരദേശ ജില്ലകളിലും കേരളത്തിലെ കാസര്‍ഗോഡ് ജില്ലയിലും സംസാരിക്കുന്ന ദ്രാവിഢഭാഷയായ തുളു 2011ലെ ഇന്ത്യന്‍ സെന്‍സസ് റിപോര്‍ട്ട് പ്രകാരം 18,46,427 ആളുകള്‍ സംസാരിക്കുന്നുണ്ട്. എട്ടാം ഷെഡ്യൂള്‍ പദവിയുള്ള മണിപ്പൂരി (17,61,079), സംസ്‌കൃതം (24,821) എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ തുളു ഭാഷ സംസാരിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ലോക്‌സഭയില്‍ പറഞ്ഞു.
ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ തുളുവിനെ ഉള്‍പ്പെടുത്തുന്നത് വഴി സാഹിത്യ അക്കാദമിയില്‍ നിന്ന് അംഗീകാരം ലഭിക്കുകയും മറ്റ് അംഗീകൃത ഇന്ത്യന്‍ ഭാഷകളിലേക്ക് തുളു പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്യാനും സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാര്‍ലമെന്റ് അംഗങ്ങള്‍ക്കും എംഎല്‍എമാര്‍ക്കും യഥാക്രമം പാര്‍ലമെന്റിലും സംസ്ഥാന നിയമസഭയിലും തുളുവില്‍ ചോദ്യങ്ങള്‍ ചോദിക്കാനും സിവില്‍ സര്‍വീസസ് പരീക്ഷ പോലുള്ള അഖിലേന്ത്യാ മല്‍സരപരീക്ഷകള്‍ തുളുവിലെഴുതാന്‍ സാധിക്കുമെന്നും എംപി വിശദീകരിച്ചു.