അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന: ദിലീപിന്റെ ശബ്ദസാമ്പിളുകള്‍ ശേഖരിച്ചു
ദിലിപിനെക്കുടാതെ കേസിലെ പ്രതികളായ സഹോദരന്‍ അനൂപ്,സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവരുടെ ശബ്ദസാമ്പിളുകളാണ് കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ശേഖരിച്ചത്.ആലുവ ജുഡിഷീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് നടപടി
കൊച്ചി:നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെയും കൂട്ടു പ്രതികളുടെയും ശബ്ദ സാമ്പിളുകള്‍ അന്വേഷണ സംഘം ശേഖരിച്ചു.ദിലിപിനെക്കുടാതെ കേസിലെ പ്രതികളായ സഹോദരന്‍ അനൂപ്,സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവരുടെ ശബ്ദസാമ്പിളുകളാണ് കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ശേഖരിച്ചത്.ആലുവ ജുഡിഷീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് നടപടി.
ശബ്ദ പരിശോധനയ്ക്കായി ദിലീപും കൂട്ടു പ്രതികളും ഹാജരാകണമെന്ന് അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം ആലുവ ജുഡിഷീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. രാവിലെ 11 മണിയോടെയാണ് ശബ്ദസാമ്പിള്‍ പരിശോധനയക്കായി ദിലീപും കുട്ടു പ്രതികളും എത്തിയത്.ശേഖരിച്ച ശബ്ദ സാമ്പിളുകള്‍ തിരുവനന്തപുരം ഫൊറന്‍സിക് ലാബിലാണ് പരിശോധിക്കുന്നത്.ഇതിനായി സാമ്പിളുകള്‍ ഇന്നു തന്നെ അയയ്ക്കുമെന്നാണ് വിവരം.