സൈജു തങ്കച്ചനെ തട്ടിക്കൊണ്ടു പോയ സംഭവം: അഞ്ചു പേര്‍ കൂടി പിടിയില്‍
എടവനക്കാട് സ്വദേശികളായ രഞ്ജിത്ത് (രഞ്ജു 38), സന്ദീപ് (27), അമീര്‍ഷാ (37), സിജോയ് (30), അനൂപ് (27) എന്നിവരെയാണ് ഞാറയ്ക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 16 നാണ് സൈജു തങ്കച്ചനെ കുഴുപ്പിള്ളിയിലെ വീട്ടില്‍ നിന്നും തട്ടികൊണ്ടു പോകുകയും, 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപെട്ട് തടവില്‍ പാര്‍പ്പിക്കുകയായിരുന്നു.
കൊച്ചി: സൈജു തങ്കച്ചനെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെട്ട് മര്‍ദിച്ച കേസില്‍ അഞ്ച് പേര്‍ കൂടി അറസ്റ്റില്‍. എടവനക്കാട് സ്വദേശികളായ രഞ്ജിത്ത് (രഞ്ജു 38), സന്ദീപ് (27), അമീര്‍ഷാ (37), സിജോയ് (30), അനൂപ് (27) എന്നിവരെയാണ് , മുനമ്പം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 16 നാണ് സംഭവം. സൈജു തങ്കച്ചനെ കുഴുപ്പിള്ളിയിലെ വീട്ടില്‍ നിന്നും തട്ടികൊണ്ടു പോകുകയും, 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപെട്ട് തടവില്‍ പാര്‍പ്പിക്കുകയായിരുന്നു.
ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ മുനമ്പം ഡിവൈഎസ്പി എസ് ബിനു,മുനമ്പം പോലീസ് ഇന്‍സ്‌പെക്ടര്‍ എ എല്‍ യേശുദാസ്, ഞാറക്കല്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ രാജന്‍ കെ അരമന, മുനമ്പം സബ് ഇന്‍സ്‌പെക്ടര്‍ ശ്യാംകുമാര്‍, ഞാറക്കല്‍ സബ് ഇന്‍സ്‌പെക്ടര്‍ എ കെ സൂധീര്‍, എഎസ്‌ഐ രശ്മി, എസ്‌സിപിഒ ജയദേവന്‍, സിപിഒ മാരായ ആസാദ്, സിജോ, അരവിന്ദ്, ലെനീഷ് എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇതുമായി ബന്ധപ്പെട്ട് ഡാനിയേല്‍ ആന്റണി, സരുണ്‍ എന്നീ രണ്ടുപ്രതികളെ പോലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.