അഞ്ചുവര്‍ഷത്തിനുള്ളില്‍ ആറ് കേസില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

അങ്കമാലി കറുകുറ്റി ഏഴാറ്റുമുഖം സ്വദേശി സതീഷ് (32)നെയാണ് ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി കാപ്പ ചുമത്തി ജയിലിലടച്ചത്. എറണാകുളം റേഞ്ച് ഡിഐജി നീരജ് കുമാര്‍ ഗുപ്തയുടെ നിര്‍ദ്ദേശാനുസരണം ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി

Update: 2022-03-02 07:06 GMT

കൊച്ചി: കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ ആറ് കേസില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. അങ്കമാലി കറുകുറ്റി ഏഴാറ്റുമുഖം സ്വദേശി സതീഷ് (32)നെയാണ് ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി കാപ്പ ചുമത്തി ജയിലിലടച്ചത്. എറണാകുളം റേഞ്ച് ഡിഐജി നീരജ് കുമാര്‍ ഗുപ്തയുടെ നിര്‍ദ്ദേശാനുസരണം ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കണ്ണൂര്‍ ജില്ലയിലെ മയ്യില്‍, ഇടക്കാട്, ചൊക്ലി തൃശൂര്‍ ജില്ലയിലെ ഒല്ലൂര്‍, മലപ്പുറം തുടങ്ങിയ സ്‌റ്റേഷനുകളില്‍ കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയതിന് ഇയാള്‍ക്കെതിരെ കേസുകളുണ്ടെന്ന് പോലിസ് പറഞ്ഞു. 2021 നവംബറില്‍ മലപ്പുറം പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ നിസാര്‍ എന്നയാളേയും സുഹൃത്തിനേയും തട്ടിക്കൊണ്ടുപോയി അഞ്ചു ലക്ഷം രൂപയും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ ഒന്നാം പ്രതിയായതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കാപ്പ ചുമത്തിയത്.

ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി റൂറല്‍ ജില്ലയില്‍ ഇതുവരെ 39 പേരെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു ജയിലിലടച്ചതായി എസ് പി കെ കാര്‍ത്തിക്ക് പറഞ്ഞു.31 പേരെ നാടുകടത്തി. വരുംദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് എസ് പി കെ. കാര്‍ത്തിക്ക് പറഞ്ഞു.

Similar News