ഹിജാബ് നിരോധനം ഭരണഘടനാ ലംഘനം; എറണാകുളത്ത് നാളെ വനിതാ സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തകര്‍ പ്രവര്‍ത്തകര്‍ ഒത്തു ചേരും
ഹിജാബ് നിരോധനം ഭരണഘടനാ ലംഘനം,ഫാഷിസത്തെ തുരത്തുക,മതേതരത്വം സംരക്ഷിക്കുകയെന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് നാളെ അവകാശ സംരക്ഷണ വേദിയുടെ നേതൃത്വത്തില്‍ എറണാകുളം വഞ്ചി സ്‌ക്വയറില്‍ വനിതാ,സാംസ്‌ക്കാരിക,സാമുഹിക പ്രവര്‍ത്തകര്‍ ഒത്തു ചേരുന്നത്.വൈകുന്നേരം മൂന്നു മുതല്‍ ആരംഭിക്കുന്ന സമ്മേളനം അഡ്വ.കെ നന്ദിനി ഉദ്ഘാടനം ചെയ്യും
കൊച്ചി: ഹിജാബ് നിരോധിച്ചുകൊണ്ടുള്ള കര്‍ണ്ണാടക ഹൈക്കോടതി വിധിയ്‌ക്കെതിരെ പ്രതിഷേധവുമായി വനിതാ സാംസ്‌കാരിക-സാമൂഹിക പ്രവര്‍ത്തകര്‍. ഹിജാബ് നിരോധനം ഭരണഘടനാ ലംഘനം,ഫാഷിസത്തെ തുരത്തുക,മതേതരത്വം സംരക്ഷിക്കുകയെന്ന മുദ്രാവാക്യം ഉയര്‍ത്തി നാളെ അവകാശ സംരക്ഷണ വേദിയുടെ നേതൃത്വത്തില്‍ എറണാകുളം വഞ്ചി സ്‌ക്വയറില്‍ വനിതാ,സാംസ്‌ക്കാരിക,സാമുഹിക പ്രവര്‍ത്തകര്‍ ഒത്തു ചേരും.
വൈകുന്നേരം മൂന്നു മുതല്‍ ആരംഭിക്കുന്ന സമ്മേളനം അഡ്വ.കെ നന്ദിനി ഉദ്ഘാടനം ചെയ്യും.അഡ്വ.സിമി എം ജേക്കബ്,അമ്പിളി ഓമനക്കുട്ടന്‍,ജി ഗോമതി,ലൈല റഷീദ്,ശശികുമാരി,പി എം ജസീല,ബല്‍കീസ് ബാനു,കെ കെ റൈഹാനത്ത്,കമലാ കുഞ്ഞി,എല്‍ നസീമ,ഡോ.രാധാ ജീവന്‍,ആയിഷ ഹാദി,റാണിയ സുലൈഖ,ഡോ.ഫൗസീന തക്ബീര്‍,അഡ്വ.സാജിത എന്നിവര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.