വിജയ് ബാബുവിനെതിരെ നടപടിയെടുക്കുന്നില്ല; താര സംഘടനയില്‍ ഭിന്നത മൂര്‍ച്ഛിക്കുന്നു; ശ്വേതാമേനോനും കുക്കു പരമേശ്വരനും രാജിവെച്ചു
അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയുടെ അധ്യക്ഷയാണ് നടി ശ്വേത മേനോന്‍.കുക്കു പരമേശ്വരന്‍ സമിതി അംഗമാണ്.മറ്റൊരു അംഗമായ മാലാ പാര്‍വ്വതി ഇന്നലെ രാജിവെച്ചിരുന്നു
കൊച്ചി: ലൈംഗീകമായി പീഢിപ്പിച്ചുവെന്ന യുവനടിയുടെ പരാതിയെ തുടര്‍ന്ന് പോലിസ് കേസെടുത്ത നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് താരസംഘടനയായ അമ്മയില്‍ ഭിന്നത രൂക്ഷമാകുന്നു.വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ആഭ്യന്തര പരാതി പരിഹാര സമിതിയുടെ അധ്യക്ഷ സ്ഥാനം നടി ശ്വേത മേനോനും സമിതി അംഗത്വം കുക്കു പരമേശ്വരനും രാജിവെച്ചു.സമിതിയിലെ മറ്റൊരു അംഗമായ മാലാ പാര്‍വ്വതി ഇന്നലെ രാജിവെച്ചിരുന്നു.ഇതിനു പിന്നാലെയാണ് ഇപ്പോള്‍ സമിതിയുടെ അധ്യക്ഷയായ ശ്വേതാ മേനോനും അംഗമായ കുക്കു പരമേശ്വരനും രാജിവെച്ചിരിക്കുന്നത്.
മാലാ പാര്‍വ്വതി ഇന്നലെ രാജി വെച്ചതിനു ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ തന്നെ ശ്വേതാമേനോനും കുക്കു പരമേശ്വരനും രാജിവെച്ചേക്കുമെന്ന് വ്യക്തമാക്കിയിരുന്നു.അമ്മ സംഘടനയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗമായ വിജയ് ബാബുവിനെ കമ്മിറ്റിയില്‍ നിന്നും പുറത്താക്കണമെന്ന് അവശ്യപ്പെട്ട് സംഘടനാ നേതൃത്വത്തിന് ആഭ്യന്തര പരാതി പരിഹാര സമിതി റിപോര്‍ട്ട് നല്‍കിയിട്ടും ഇത് അംഗീകരിക്കാതെ വിജയ് ബാബുവ് നല്‍കിയ കത്ത് അംഗീകരിച്ച കമ്മിറ്റിയുടെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇത് അച്ചടക്ക നടപടിയായി കാണാന്‍ കഴിയില്ലെന്നും മാലാ പാര്‍വ്വതി ഇന്നലെ വ്യക്തമാക്കിയിരുന്നു.
തനിക്കെതിരെ ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ സത്യം തെളിയുന്നതുവരെ കമ്മിറ്റിയില്‍ നിന്നും താല്‍ക്കാലികമായി താന്‍ മാറി നില്‍ക്കുകയാണെന്ന് ചൂണ്ടിക്കാട്ടി വിജയ് ബാബു കത്ത് നല്‍കിയെന്നും അത് കമ്മിറ്റി അംഗീകരിച്ചുവെന്നുമായിരുന്നു എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷം അമ്മ സംഘടന പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ കത്ത് അംഗീകരിക്കുന്നതിന് പകരം വിജയ് ബാബുവിനെ കമ്മിറ്റിയില്‍ നിന്നും പുറത്താക്കുകയാണ് വേണ്ടിയിരുന്നതെന്നാണ് ഇന്നലെ രാജിവെച്ചുകൊണ്ട് മാലാ പാര്‍വതി വ്യക്തമാക്കിയിരുന്നത്.ശ്വേതാമേനോനും കുക്കു പരമേശ്വരനും മാലാ പാര്‍വ്വതിയും രാജിവെച്ചതോടെ സമിതിയില്‍ ഇനി അവശേഷിക്കുന്നത് നടി രചനാ നാരായണന്‍ കുട്ടിയും അഭിഭാഷകയായ അനഘയും മാത്രമാണ്.