പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവം; മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍
കോതമംഗലം രാമല്ലൂര്‍ സ്വദേശി ജോണി (56) യെയാണ് കോതമംഗലം പോലിസ് അറസ്റ്റ് ചെയ്തത്
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തില്‍ മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍. കോതമംഗലം രാമല്ലൂര്‍ സ്വദേശി ജോണി (56) യെയാണ് കോതമംഗലം പോലിസ് അറസ്റ്റ് ചെയ്തത്. കോതമംഗലത്തുള്ള പ്രതി നടത്തി വന്നിരുന്ന സ്ഥാപനത്തില്‍ വച്ചാണ് സംഭവം. അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ അനീഷ് ജോയ്, എസ്‌ഐമാരായ മാഹിന്‍ സലിം, ഷാജി കുര്യാക്കോസ് എന്നിവരാണ് ഉണ്ടായിരുന്നത്.