സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കുന്നുവെന്ന്; നടി മഞ്ജുവാര്യരുടെ പരാതിയില്‍ യുവാവിനെതിരെ കേസ്
എറണാകുളം എളമക്കര പോലിസാണ് കേസെടുത്തിരിക്കുന്നത്.ഭീഷണിപ്പെടുത്തല്‍,ഐടി ആക്ട് അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്നാണ് വിവരം.എന്നാല്‍ ആര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നതെന്ന വിവരം പോലിസ് പുറത്തുവിട്ടില്ല
കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നുവെന്ന നടി മഞ്ജുവാര്യരുടെ പരാതിയെ തുടര്‍ന്ന് യുവാവിനെതിരെ പോലിസ് കേസെടുത്തു.എറണാകുളം എളമക്കര പോലിസാണ് കേസെടുത്തിരിക്കുന്നത്.ഭീഷണിപ്പെടുത്തല്‍,ഐടി ആക്ട് അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്നാണ് വിവരം.എന്നാല്‍ ആര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നതെന്ന വിവരം പോലിസ് പുറത്തുവിട്ടില്ല.പരാതിയില്‍ കേസെടുത്തിട്ടുണ്ടെന്നും അന്വേഷിക്കുന്നുവെന്നും എളമക്കര പോലിസ് പറഞ്ഞു.