നൗഷാദിന്റെ കൊലപാതകം: സമഗ്ര അന്വേഷണം നടത്തി കൊലയാളികളെ മുഴുവന്‍ പിടികൂടണം-രമേശ് ചെന്നിത്തല
കൃത്യമായി ആസൂത്രണം ചെയ്തു നടപ്പാക്കിയ കൊലപാതകമാണിത്. ഇതിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ട്.
തിരുവനന്തപുരം: ചാവക്കാട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദിന്റെ കൊലപാതകത്തില്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന പ്രത്യേക ടീമിനെക്കൊണ്ട് സമഗ്ര ആന്വേഷണം നടത്തിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കൃത്യമായി ആസൂത്രണം ചെയ്തു നടപ്പാക്കിയ കൊലപാതകമാണിത്. ഇതിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ട്.
എസ്ഡിപിഐയാണ് ഇതിന് പിന്നിലെന്നാണ് കരുതുന്നത്. നൗഷാദിനെ കൊല്ലുകയും മറ്റു മൂന്നു പേരെ മാരകമായി പരിക്കേല്പിക്കുകയും ചെയ്ത അക്രമികള്‍ എല്ലാ പേരേയും പിടികൂടണം. ആ പ്രദേശത്ത് നേരത്തെ തന്നെ സംഘര്‍ഷം നിലനിന്നിരുന്നു. എന്നിട്ടുംപോലിസ് ജാഗ്രത പുലര്‍ത്താതാതതാണ് ക്രൂരമായ ഈ കൊലപാതകത്തിന് വഴി വച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.