കരിപ്പൂര്‍ വിമാനത്താവളത്തില്‍ 1,443 ഗ്രാം സ്വര്‍ണം പിടികൂടി; മൂന്നുദിവസത്തിനിടെ പിടിച്ചെടുത്തത് 73 ലക്ഷം രൂപയുടെ സ്വര്‍ണം
അന്താരാഷ്ട്ര വിപണിയില്‍ 2.25 ലക്ഷം രൂപ വില വരുന്ന 72,000 സിഗരറ്റും 8.5 കിലോഗ്രാം കുങ്കുമപ്പൂവും ഇന്റലിജന്‍സ് വിഭാഗം പിടിച്ചെടുത്തു. കുങ്കുമപ്പൂവിന് ആറുലക്ഷം രൂപ വില വരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മലപ്പുറം: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. 1,443 ഗ്രാം സ്വര്‍ണമാണ് അവസാനമായി പിടികൂടിയത്. അന്താരാഷ്ട്ര വിപണിയില്‍ 2.25 ലക്ഷം രൂപ വില വരുന്ന 72,000 സിഗരറ്റും 8.5 കിലോഗ്രാം കുങ്കുമപ്പൂവും ഇന്റലിജന്‍സ് വിഭാഗം പിടിച്ചെടുത്തു. കുങ്കുമപ്പൂവിന് ആറുലക്ഷം രൂപ വില വരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കരിപ്പൂര്‍ വിമാനത്താവളം ഇന്റലിജന്‍സ് വിഭാഗം കഴിഞ്ഞ മൂന്നുദിവസമായി നടത്തിയ പരിശോധനയില്‍ 73 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. ഇന്നലെ ഷാര്‍ജയില്‍നിന്നും കരിപ്പൂരിലെത്തിയ എയര്‍ അറേബിയ വിമാനത്തിലെ നാല് യാത്രക്കാരില്‍നിന്ന് 765.60 ഗ്രാം സ്വര്‍ണം പിടികൂടിയിരുന്നു. ഇതിനു പിന്നാലെ ഇന്ന് ഷാര്‍ജയില്‍നിന്നെത്തിയ വിമാനത്തിലെ വടകര സ്വദേശിയായ അബ്ദുല്‍ സമദ് എന്ന യാത്രക്കാരനില്‍നിന്നും 677,77 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു.
ഡെപ്യൂട്ടി കമ്മീഷണര്‍ ടി എ കിരണിന്റെ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ കെ സുധീര്‍, വി ജെ പൗലോസ്, സി പി സബീഷ്, ഗഗന്‍ദീപ് രാജ്, ഇന്‍സ്‌പെക്ടര്‍മാരായ പ്രമോദ്, എന്‍ റഹീസ്, പ്രേം പ്രകാശ് മീണ, സന്ദീപ് ബിസ്‌ല, ചേതന്‍ ഗുപ്ത, കെ കെ പ്രിയ, ഹെഡ് ഹവീല്‍ദാര്‍മാരായ എം എല്‍ രവീന്ദ്രന്‍, കെ ചന്ദ്രന്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.