ദുബയ്- കൊച്ചി വിമാനത്തിലെത്തിയത് 181 പേര്‍; 34 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളില്‍, ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഇതില്‍ 57 പേര്‍ പുരുഷന്‍മാരും 124 പേര്‍ സ്ത്രീകളുമാണ്. 70 ഗര്‍ഭിണികളും, 10 വയസ്സില്‍ താഴെയുള്ള 32 കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നു.
കൊച്ചി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫില്‍ കുടുങ്ങിയ പ്രവാസി മലയാളികളുടെ മടങ്ങിവരവിന്റെ ഭാഗമായി ശനിയാഴ്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ദുബയ്- കൊച്ചി വിമാനത്തിലുണ്ടായിരുന്നത് (IX 434) 181 പേര്‍. ഇതില്‍ 57 പേര്‍ പുരുഷന്‍മാരും 124 പേര്‍ സ്ത്രീകളുമാണ്. 70 ഗര്‍ഭിണികളും, 10 വയസ്സില്‍ താഴെയുള്ള 32 കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നു. ഇതില്‍ തൃശൂര്‍ ജില്ലക്കാരിയായ ഒരാളെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സക്കായി അയച്ചു.
]34 പേരെ വിവിധ ജില്ലകളിലെ കൊവിഡ് കെയര്‍ സെന്ററുകളിലും 146 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. എറണാകുളം ജില്ലയിലുള്ള 17 പേരാണുണ്ടായിരുന്നത്. ഇവരെയെല്ലാവരെയും വീടുകളില്‍ നിരീക്ഷണത്തിലാക്കി. ഇതില്‍ 9 പേര്‍ ഗര്‍ഭിണികളാണ്.
ജില്ല തിരിച്ചുള്ള കണക്ക്
ആലപ്പുഴ - 18
എറണാകുളം- 17
ഇടുക്കി- 4
കണ്ണൂര്‍ - 7
കാസര്‍ഗോഡ് - 6
കൊല്ലം - 5
കോട്ടയം - 18
കോഴിക്കോട്- 10
മലപ്പുറം - 8
പാലക്കാട് - 15
പത്തനംത്തിട്ട - 19
തിരുവനന്തപുരം - 3
തൃശൂര്‍ - 51