കൊച്ചിയിലേക്ക് 20 ലക്ഷത്തിന്റെ സവാളയുമായി പുറപ്പെട്ട ലോറി കാണാണില്ല; ഡ്രൈവര്‍ മുങ്ങിയതായി സംശയം

സവാളയുമായി ലോറി ഡ്രൈവര്‍ മുങ്ങിയതായി സംശയം.വ്യാപാരി പോലിസില്‍ പരാതി നല്‍കി. എറണാകുളം മാര്‍ക്കറ്റില്‍ സവാള മൊത്ത വില്‍പന നടത്തുന്ന അലിമുഹമ്മദ് സിയാദാണ് ലോറി പോലിസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ 25നാണ് ഒരു ലോഡ് സവാളയുമായി അഹമ്മദ് നഗറിലെ സവാള മൊത്തവിതരണ കേന്ദ്രത്തില്‍ നിന്നും നിന്നും ലോറി പുറപ്പെട്ടത്

Update: 2020-10-31 04:54 GMT

കൊച്ചി: മഹാരാഷ്ട്രയില്‍ നിന്നും കൊച്ചിയിലേക്ക് ഒരുലോഡ് സവാളയുമായി പുറപ്പെട്ട ലോറി ദിവസങ്ങള്‍ കഴിഞ്ഞിട്ടും എത്തിയില്ല.സവാളയുമായി ലോറി ഡ്രൈവര്‍ മുങ്ങിയതായി സംശയം.വ്യാപാരി പോലിസില്‍ പരാതി നല്‍കി. എറണാകുളം മാര്‍ക്കറ്റില്‍ സവാള മൊത്ത വില്‍പന നടത്തുന്ന അലിമുഹമ്മദ് സിയാദാണ് ലോറി പോലിസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ 25നാണ് ഒരു ലോഡ് സവാളയുമായി അഹമ്മദ് നഗറിലെ സവാള മൊത്തവിതരണ കേന്ദ്രത്തില്‍ നിന്നും നിന്നും ലോറി പുറപ്പെട്ടത്.

28 ന് ലോറി എത്തേണ്ടതായിരുന്നു. എന്നാല്‍ ദിവസങ്ങല്‍ കഴിഞ്ഞിട്ടും ലോറിയെക്കുറിച്ചോ ഡ്രൈവറെ കുറിച്ചോ യാതൊരു വിവരവുമില്ല. തുടര്‍ന്ന് ട്രാന്‍സ്‌പോര്‍ട് ഏജന്‍സി നല്‍കിയ ഡ്രൈവറുടെ ഫോണ്‍ നമ്പറിലേക്ക് വിളിച്ചുവെങ്കിലും ബെല്ലടിക്കുന്നതല്ലാതെ ഫോണ്‍ എടുക്കുന്നില്ല.ലോറി വാടകയടക്കം 20 ലക്ഷരൂപയാണ് ഒരു ലോഡ് സവാളയ്ക്കായി മുടക്കിയത്.കഴിഞ്ഞ 25ന് തന്നെ ലോറി സവാളയുമായി പുറപ്പെട്ടിട്ടുണ്ടെന്ന് മഹാരാഷ്ട്ര കൃഷി ഉല്‍പന്ന സമിതി അറിയിച്ചു. ട്രാന്‍സ്പോര്‍ട്ട് കമ്പനിക്കും ലോറിയെക്കുറിച്ചോ ഡ്രൈവറെക്കുറിച്ചോ വിവരമില്ല. ഡ്രൈവര്‍. കേരളത്തിലെ വിപണിയില്‍ സവാളയ്ക്ക് നിലവില്‍ കിലോ 80 രൂപയാണ് വില.

Tags:    

Similar News