കോട്ടയം ജില്ലയില്‍ 203 പുതിയ കൊവിഡ് രോഗികള്‍; മുഴുവന്‍ പേര്‍ക്കും സമ്പര്‍ക്കംവഴി വൈറസ് ബാധ
423 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ നിലവില്‍ 4,382 പേരാണ് ചികില്‍സയിലുള്ളത്.
കോട്ടയം: ജില്ലയില്‍ 203 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. പുതുതായി 2,189 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 88 പുരുഷന്‍മാരും 82 സ്ത്രീകളും 33 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 28 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
423 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ നിലവില്‍ 4,382 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 27,389 പേര്‍ കൊവിഡ് ബാധിതരായി. 22,959 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 21,374 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം - 24
ചങ്ങനാശേരി - 22
മുണ്ടക്കയം -12
അതിരമ്പുഴ - 10
പായിപ്പാട് - 9
കങ്ങഴ,ഈരാറ്റുപേട്ട, കുമരകം -8
തലയാഴം, കടപ്ലാമറ്റം -7
കോരുത്തോട് -6
ഏറ്റുമാനൂര്‍, പനച്ചിക്കാട്-5
എരുമേലി, വൈക്കം, തിരുവാര്‍പ്പ്, ടി.വി പുരം, കാഞ്ഞിരപ്പള്ളി, ഞീഴൂര്‍- 4
തലപ്പലം, വെള്ളൂര്‍, പാമ്പാടി, പാറത്തോട്, മറവന്തുരുത്ത്, മണര്‍കാട്, ആര്‍പ്പൂക്കര- 3
മുളക്കുളം, നെടുംകുന്നം, ചിറക്കടവ്, കുറവിലങ്ങാട്, തലയോലപ്പറമ്പ്, കരൂര്‍, തൃക്കൊടിത്താനം, അയ്മനം, മീനടം - 2
വാകത്താനം, ഉദയനാപുരം, മരങ്ങാട്ടുപിള്ളി, പാലാ, എലിക്കുളം, തിടനാട്, മേലുകാവ്, മാടപ്പള്ളി, മീനച്ചില്‍ - 1