തൃശൂര്‍ ജില്ലയില്‍ 22 പേര്‍ക്ക് കൊവിഡ്; ആറുപേര്‍ രോഗമുക്തര്‍
നിലവില്‍ 142 പേരാണ് രോഗബാധിതരായി ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നത്. ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 17,857 പേരില്‍ 17,700 പേര്‍ വീടുകളിലും 157 പേര്‍ ആശുപത്രികളിലുമാണ് കഴിയുന്നത്.
തൃശൂര്‍: ജില്ലയില്‍ ഇന്ന് 22 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ആറുപേര്‍ രോഗമുക്തരായി. രോഗികളില്‍ 14 പേര്‍ വിദേശത്തുനിന്ന് എത്തിയവരും ഏഴുപേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്നവരുമാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.
മട്ടാഞ്ചേരി ജൂതത്തെരുവില്‍ ജോലി ചെയ്തിരുന്ന രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ഭാര്യ (38 വയസ്, പഴഞ്ഞി), ചാലക്കുടിയില്‍ വൈദ്യുതി സംബന്ധമായ ജോലിക്കായി ജൂണ്‍ 15ന് പശ്ചിമബംഗാളില്‍നിന്ന് കരാറുകാര്‍ വഴി വന്ന (24, പുരുഷന്‍), (46, പുരുഷന്‍), ജൂണ്‍ 22ന് ബംഗളൂരുവില്‍നിന്ന് വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി (49, പുരുഷന്‍), ജൂണ്‍ 17ന് കോയമ്പത്തൂരില്‍നിന്നെത്തിയ കയ്പമംഗലം സ്വദേശി (33, പുരുഷന്‍), ജൂണ്‍ 17ന് ചെന്നൈയില്‍ നിന്ന് വന്ന വെള്ളറക്കാട് സ്വദേശികളായ (19, 44, പുരുഷന്‍), കോയമ്പത്തൂരില്‍ നിന്ന് വന്ന ചേലക്കോട് സ്വദേശി (65, പുരുഷന്‍), യു.എ.ഇയില്‍ നിന്ന് വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി (31, പുരുഷന്‍), ജൂണ്‍ 11ന് കുവൈത്തില്‍ നിന്ന് വന്ന കുറുവിലശ്ശേരി സ്വദേശി (43, പുരുഷന്‍), പാളയംപറമ്പ് സ്വദേശി (48, പുരുഷന്‍), ജൂണ്‍ 16ന് ഈജിപ്തില്‍നിന്ന് വന്ന മറ്റത്തൂര്‍ സ്വദേശി ( 48, പുരുഷന്‍), ജൂണ്‍ 12ന് കുവൈത്തില്‍ നിന്ന് വന്ന നെന്‍മണിക്കര സ്വദേശി (43, പുരുഷന്‍), ജൂണ്‍ 12ന് കുവൈത്തില്‍നിന്ന് വന്ന വലപ്പാട് സ്വദേശി (43, പുരുഷന്‍), ജൂണ്‍ 23ന് കുവൈത്തില്‍ നിന്ന് വന്ന മുരിയാട് സ്വദേശി (47, പുരുഷന്‍), ജൂണ്‍ 12ന് ദുബയില്‍നിന്ന് വന്ന താണിശ്ശേരി സ്വദേശി (35, പുരുഷന്‍), ജൂണ്‍ 24ന് കുവൈത്തില്‍ നിന്ന് വന്ന പുല്ലൂര്‍ സ്വദേശി (37, പുരുഷന്‍), ജൂണ്‍ 19ന് മസ്‌കത്തില്‍ നിന്ന് വന്ന മുല്ലശ്ശേരി സ്വദേശി (47, പുരുഷന്‍), ജൂണ്‍ 14ന് ഖസാക്കിസ്ഥാനില്‍ നിന്ന് വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി (37, പുരുഷന്‍), ജൂണ്‍ 18ന് കുവൈത്തില്‍ നിന്ന് വന്ന പൂപ്പത്തി സ്വദേശി (31, പുരുഷന്‍), ജൂണ്‍ ഒന്നിന് ബഹ്റൈനില്‍ നിന്ന് വന്ന ആര്‍ത്താറ്റ് സ്വദേശിയായ ആറുവയസ്സുള്ള ആണ്‍കുട്ടി), ജൂണ്‍ 19ന് ഖത്തറില്‍നിന്ന് വന്ന പറവട്ടാനി സ്വദേശി (36, പുരുഷന്‍) എന്നീ 22 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്.
പശ്ചിമബംഗാളില്‍നിന്ന് വന്ന രണ്ടുപേര്‍ ചാലക്കുടിയില്‍ വൈദ്യുതി സംബന്ധമായ ജോലിക്കായി എല്‍ആന്റ്ടി കൊണ്ടുവന്ന 35 പേരില്‍ ഉള്‍പ്പെടുന്നതാണ്. മട്ടാഞ്ചേരി ജൂതത്തെരുവില്‍ ജോലിചെയ്തിരുന്ന രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ഭാര്യയ്ക്കാണ് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 142 പേരാണ് രോഗബാധിതരായി ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നത്. ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 17,857 പേരില്‍ 17,700 പേര്‍ വീടുകളിലും 157 പേര്‍ ആശുപത്രികളിലുമാണ് കഴിയുന്നത്. കൊവിഡ് സംശയിച്ച് 10 പേരെ ശനിയാഴ്ച ആശുപത്രിയിലാക്കി. നിരീക്ഷണത്തിലുണ്ടായിരുന്ന 12 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ഇതുവരെ ആകെ 205 പേരാണ് കൊവിഡ് വിമുക്തരായി ആശുപത്രി വിട്ടത്.
1721 പേരെ പുതുതായി നിരീക്ഷണത്തിലാക്കി. 922 പേരെ നിരീക്ഷണപട്ടികയില്‍നിന്ന് ഒഴിവാക്കി. 384 സാംപിളുകളാണ് ശനിയാഴ്ച പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ മൊത്തം 9014 സാംപിളുകള്‍ പരിശോധനയ്ക്കയച്ചു. ഇതില്‍ 8458 സാംപിളുകളുടെ ഫലം വന്നു. 556 സാംപിളുകളുടെ ഫലം ലഭിക്കാനുണ്ട്. വിവിധ മേഖലകളില്‍നിന്ന് 3031 പേരുടെ സാംപിളുകള്‍ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. ശനിയാഴ്ച 362 ഫോണ്‍ കോളുകളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്‍ ലഭിച്ചത്. ഇതുവരെ 42550 ഫോണ്‍ വിളികളെത്തി. 241 പേര്‍ക്ക് കൗണ്‍സിലിങ് നല്‍കി. റെയില്‍വേ സ്റ്റേഷനിലും ബസ്സ്റ്റാന്‍ഡുകളിലുമായി 451 പേരെ സ്‌ക്രീന്‍ ചെയ്തു.