കോട്ടയം: ജില്ലയില്‍ 345 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 341 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാലുപേര്‍ രോഗബാധിതരായി. പുതുതായി 3597 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 167 പുരുഷന്‍മാരും 133 സ്ത്രീകളും 45 കുട്ടികളും ഉള്‍പ്പെടുന്നു.
60 വയസിനു മുകളിലുള്ള 51പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 470 പേര്‍ രോഗമുക്തരായി. 5302 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 56056 പേര്‍ കൊവിഡ് ബാധിതരായി. 50630 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 1305 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം 60
ചങ്ങനാശേരി 27
പാലാ 17
എരുമേലി12
കിടങ്ങൂര്‍, വൈക്കം, അതിരമ്പുഴ, ഏറ്റുമാനൂര്‍ 10
പാറത്തോട്, നീണ്ടൂര്‍9
വെള്ളാവൂര്‍ 8
ചിറക്കടവ്, മുണ്ടക്കയം 7
ആര്‍പ്പൂക്കര, വിജയപുരം 6
അയ്മനം, പനച്ചിക്കാട്, അയര്‍ക്കുന്നം 5
ഞീഴൂര്‍, ഉദയനാപുരം, കറുകച്ചാല്‍, കുറവിലങ്ങാട്, വെച്ചൂര്‍, വെള്ളൂര്‍, കാഞ്ഞിരപ്പള്ളി, മൂന്നിലവ്, രാമപുരം, മുളക്കുളം, വാഴൂര്‍, ഈരാറ്റുപേട്ട, കടുത്തുരുത്തി, ചെമ്പ് 4
തലപ്പലം, കോരുത്തോട്, കൂരോപ്പട, തലയോലപ്പറമ്പ്, വെളിയന്നൂര്‍, തൃക്കൊടിത്താനം, പാമ്പാടി, മുത്തോലി 3
ഉഴവൂര്‍, അകലക്കുന്നം, പായിപ്പാട്, എലിക്കുളം, കടനാട്, കങ്ങഴ, കടപ്ലാമറ്റം, തലയാഴം, മീനച്ചില്‍, കല്ലറ, കരൂര്‍, കൂട്ടിക്കല്‍, മരങ്ങാട്ടുപിള്ളി, മണര്‍കാട്, മീനടം 2
തീക്കോയി, തിടനാട്, നെടുംകുന്നം, പൂഞ്ഞാര്‍, ടി.വി പുരം, പുതുപ്പള്ളി, കുമരകം, മാടപ്പള്ളി, മാഞ്ഞൂര്‍, വാകത്താനം, ഭരണങ്ങാനം, വാഴപ്പള്ളി 1