മാസ്‌ക് ധരിക്കാത്തതിന് ഞായറാഴ്ച മാത്രം 4,228 കേസ്; ലോക്ക് ഡൗണ്‍ ലംഘിച്ചതിന് 726 അറസ്റ്റ്, പിടിച്ചെടുത്തത് 327 വാഹനങ്ങള്‍

ക്വാറന്റൈന്‍ ലംഘിച്ചതിന് 47 കേസുകളും രജിസ്റ്റര്‍ ചെയ്തു.

Update: 2020-05-25 01:42 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് മാസ്‌ക് ധരിക്കാത്ത 4,228 സംഭവങ്ങള്‍ സംസ്ഥാനത്ത് ഞായറാഴ്ച മാത്രം റിപോര്‍ട്ട് ചെയ്തതായി സംസ്ഥാന പോലിസ് മേധാവി അറിയിച്ചു. ക്വാറന്റൈന്‍ ലംഘിച്ചതിന് 47 കേസുകളും രജിസ്റ്റര്‍ ചെയ്തു. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 680 പേര്‍ക്കെതിരേ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 726 പേരാണ്. 327 വാഹനങ്ങളും പിടിച്ചെടുത്തു.

ജില്ല തിരിച്ചുള്ള കണക്ക് ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി - 5, 5, 2

തിരുവനന്തപുരം റൂറല്‍ - 144, 142, 72

കൊല്ലം സിറ്റി - 27, 27, 9

കൊല്ലം റൂറല്‍ - 80, 96, 73

പത്തനംതിട്ട - 16, 15, 9

ആലപ്പുഴ- 27, 38, 8

കോട്ടയം - 18, 19, 3

ഇടുക്കി - 66, 26, 13

എറണാകുളം സിറ്റി - 20, 22, 10

എറണാകുളം റൂറല്‍ - 44, 41, 16

തൃശൂര്‍ സിറ്റി - 44, 74, 26

തൃശൂര്‍ റൂറല്‍ - 24, 45, 15

പാലക്കാട് - 27, 53, 10

മലപ്പുറം - 31, 39, 20

കോഴിക്കോട് സിറ്റി - 42, 42, 24

കോഴിക്കോട് റൂറല്‍ - 11, 2, 4

വയനാട് - 16, 0, 7

കണ്ണൂര്‍ - 32, 32, 4

കാസര്‍ഗോഡ് - 6, 8, 2 

Tags:    

Similar News