കോട്ടയം ജില്ലയില്‍ 481 പുതിയ കൊവിഡ് രോഗികള്‍; 478 പേര്‍ക്കും സമ്പര്‍ക്കം
കോട്ടയം: ജില്ലയില്‍ 481 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 478 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ മൂന്ന് പേര് രോഗബാധിതരായി. പുതിയതായി 4,227 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 231 പുരുഷന്മാരും 193 സ്ത്രീകളും 57 കുട്ടികളും ഉള്‍പ്പെടുന്നു.
60 വയസിനു മുകളിലുള്ള 87 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 384 പേര് രോഗമുക്തരായി. 6,838 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 51,182 പേര് കോവിഡ് ബാധിതരായി. 44210 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 12,386 പേര് ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം 76
മാടപ്പള്ളി 30
ചങ്ങനാശേരി, ഏറ്റുമാനൂര്‍ 24
പാമ്പാടി 19
കുറിച്ചി 16
അതിരമ്പുഴ 13
കുമരകം 12
കിടങ്ങൂര്‍ 11
മണിമല 10
മാഞ്ഞൂര്‍, കടപ്ലാമറ്റം, കാഞ്ഞിരപ്പള്ളി, മറവന്തുരുത്ത്,മുണ്ടക്കയം, തൃക്കൊടിത്താനം, വെച്ചൂര്‍ 9
കാണക്കാരി, വൈക്കം, മരങ്ങാട്ടുപിള്ളി 8
കറുകച്ചാല്‍, പനച്ചിക്കാട്, അയര്‍ക്കുന്നം, ചെമ്പ് 7
തലയാഴം, വാകത്താനം, കുറവിലങ്ങാട്, പാലാ, എലിക്കുളം6
അയ്മനം, എരുമേലി5
കൂരോപ്പട, ചിറക്കടവ്, പള്ളിക്കത്തോട്, തിരുവാര്‍പ്പ്, മണര്‍കാട്, മീനച്ചില്‍ 4
കോരുത്തോട്, വാഴൂര്‍, മീനടം, നെടുംകുന്നം, തീക്കോയി, നീണ്ടൂര്‍, ആര്‍പ്പൂക്കര, പൂഞ്ഞാര്‍ തെക്കേക്കര, വാഴപ്പള്ളി, പുതുപ്പള്ളി, വെള്ളൂര്‍, വിജയപുരം 3
മൂന്നിലവ്, കല്ലറ, പായിപ്പാട്, തലയോലപ്പറമ്പ്, പാറത്തോട്, കടുത്തുരുത്തി, വെളിയന്നൂര്‍, ഉദയനാപുരം, മുളക്കുളം, ടി.വി പുരം, രാമപുരം 2
കങ്ങഴ, പൂഞ്ഞാര്‍, കടനാട്, അകലക്കുന്നം, മുത്തോലി, കൂട്ടിക്കല്‍, ഞീഴൂര്‍, കരൂര്‍, തലപ്പലം 1