നിസാര പലിശയ്ക്കു വന്‍തുക വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടുന്ന സംഘം പിടിയില്‍
മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് പുത്തില്ലത്ത് വീട്ടില്‍ രാഹുല്‍(22), പത്തനംതിട്ട ജില്ലയിലെ റാന്നി മുക്കപ്പുഴ സ്വദേശി കാത്തിരത്താമലയില്‍ വീട്ടില്‍ ജിബിന്‍ ജീസസ് ബേബി(24), കാസര്‍കോഡ് ജില്ലയിലെ പരപ്പ വള്ളിക്കടവ് സ്വദേശി പുളിക്കല്‍ വീട്ടില്‍ ജെയ്‌സണ്‍(21), കോഴിക്കോട് ജില്ലയിലെ കക്കാട് പത്തിരിപ്പേട്ട സ്വദേശി മാടന്നൂര്‍ വീട്ടില്‍ വിഷ്ണു(22), കോട്ടയം ജില്ലയിലെ നോര്‍ത്ത് കിളിരൂര്‍ ഭാഗത്ത് ചിറയില്‍ വീട്ടില്‍ ഷമീര്‍(25) എന്നിവരാണ് ബംഗളൂരുവില്‍ നിന്നു പിടിയിലായത്
മാള: മൊബൈല്‍ ആപ്പ് വഴി ചെറുകിട മധ്യനിര ബിസിനസുകാര്‍ക്ക് നിസാര പലിശയ്ക്കു വന്‍തുക വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടുന്ന സംഘത്തിലെ അഞ്ചുപേരെ ചാലക്കുടി ഡിവൈഎസ്പി കെ ലാല്‍ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘം പിടികൂടി. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് പുത്തില്ലത്ത് വീട്ടില്‍ രാഹുല്‍(22), പത്തനംതിട്ട ജില്ലയിലെ റാന്നി മുക്കപ്പുഴ സ്വദേശി കാത്തിരത്താമലയില്‍ വീട്ടില്‍ ജിബിന്‍ ജീസസ് ബേബി(24), കാസര്‍കോഡ് ജില്ലയിലെ പരപ്പ വള്ളിക്കടവ് സ്വദേശി പുളിക്കല്‍ വീട്ടില്‍ ജെയ്‌സണ്‍(21), കോഴിക്കോട് ജില്ലയിലെ കക്കാട് പത്തിരിപ്പേട്ട സ്വദേശി മാടന്നൂര്‍ വീട്ടില്‍ വിഷ്ണു(22), കോട്ടയം ജില്ലയിലെ നോര്‍ത്ത് കിളിരൂര്‍ ഭാഗത്ത് ചിറയില്‍ വീട്ടില്‍ ഷമീര്‍(25) എന്നിവരാണ് ബംഗളൂരുവില്‍ നിന്നു പിടിയിലായത്. മാസങ്ങള്‍ക്കു മുമ്പ് മാള സ്വദേശിയായ യുവ വ്യവസായിക്ക് നിങ്ങളുടെ ബിസിനസ് വിപുലീകരിക്കാന്‍ കുറഞ്ഞ പലിശ നിരക്കില്‍ സ്വകാര്യ വായ്പ തരപ്പെടുത്തി കൊടുക്കുന്നുവെന്നും താല്‍പര്യമുള്ളവര്‍ താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടൂ എന്നും മെസേജ് അയച്ചാണ് തട്ടിപ്പ് നടത്തുന്നത്. പ്രത്യേകാന്വേഷണ സംഘത്തില്‍ സിഐ പി എം ബൈജു, എസ്‌ഐ വി വിജയരാജന്‍, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ജിനു മോന്‍ തച്ചേത്ത്, സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ്, പി എം മൂസ, വി യു സില്‍ജോ, എ യു റെജി, ബിനു എം ജെ, ഷിജോ തോമസ് എന്നിവരും മാള സ്‌റ്റേഷനിലെ എഎസ്‌ഐ പ്രദീപുമാണ് ഉണ്ടായിരുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.