കോട്ടയം ജില്ലയില്‍ 578 പുതിയ കൊവിഡ് രോഗികള്‍; 60 വയസിനു മുകളിലുള്ള 105 പേര്‍ക്ക് വൈറസ് ബാധ
576 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു.
കോട്ടയം: ജില്ലയില്‍ 578 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 576 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ടുപേര്‍ രോഗബാധിതരായി. പുതുതായി 4,681 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 294 പുരുഷന്‍മാരും 229 സ്ത്രീകളും 55 കുട്ടികളും ഉള്‍പ്പെടുന്നു.
60 വയസിനു മുകളിലുള്ള 105 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 462 പേര്‍ രോഗമുക്തരായി. 5,777 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 44,760 പേര്‍ കൊവിഡ് ബാധിതരായി. 38,860 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 12,867 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം 48
ഏറ്റുമാനൂര്‍ 29
എരുമേലി25
അയര്‍ക്കുന്നം 24
മുണ്ടക്കയം 22
ചങ്ങനാശേരി 19
മണിമല 18
പാറത്തോട്, വൈക്കം, വാഴപ്പള്ളി 17
തൃക്കൊടിത്താനം 16
പൂഞ്ഞാര്‍, കരൂര്‍13
ഉദയനാപുരം, തലയോലപ്പറമ്പ്11
നെടുംകുന്നം 10
കാണക്കാരി, മാടപ്പള്ളി, കിടങ്ങൂര്‍, കൊഴുവനാല്‍, മീനച്ചില്‍ 9
വെച്ചൂര്‍, കാഞ്ഞിരപ്പള്ളി, കല്ലറ, കുമരകം, മാഞ്ഞൂര്‍, കടനാട് 8
ചെമ്പ്, വാകത്താനം, വെളിയന്നൂര്‍,.കുറിച്ചി 7
പൂഞ്ഞാര്‍ തെക്കേക്കര, മറവന്തുരുത്ത്, ഉഴവൂര്‍, തലപ്പലം, പാമ്പാടി, പാലാ 6
കങ്ങഴ, തലയാഴം, ടി.വി പുരം, എലിക്കുളം, തിടനാട്, കറുകച്ചാല്‍, കുറവിലങ്ങാട്, വെള്ളാവൂര്‍ 5
കടുത്തുരുത്തി, വെള്ളൂര്‍, ചിറക്കടവ്, ഈരാറ്റുപേട്ട, അകലക്കുന്നം, പുതുപ്പള്ളി, രാമപുരം 4
മണര്‍കാട്, മുത്തോലി, അയ്മനം, ഞീഴൂര്‍, ഭരണങ്ങാനം, തീക്കോയി, അതിരമ്പുഴ, പായിപ്പാട്, മുളക്കുളം 3
കൂട്ടിക്കല്‍, മേലുകാവ്, ആര്‍പ്പൂക്കര 2
കടപ്ലാമറ്റം, വാഴൂര്‍, മൂന്നിലവ്, തലനാട്, പനച്ചിക്കാട്, മീനടം, കൂരോപ്പട, കോരുത്തോട്, തിരുവാര്‍പ്പ്, പള്ളിക്കത്തോട് 1