കോട്ടയം ജില്ലയില്‍ 599 പുതിയ കൊവിഡ് രോഗികള്‍; 60 വയസിനു മുകളിലുള്ള 104 പേര്‍ക്ക് വൈറസ് ബാധ

485 പേര്‍ രോഗമുക്തരായി. 6,466 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്.

Update: 2020-12-25 13:42 GMT

കോട്ടയം: ജില്ലയില്‍ 599 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 596 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ മൂന്നുപേര്‍ രോഗബാധിതരായി. പുതുതായി 3,772 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 270 പുരുഷന്‍മാരും 262 സ്ത്രീകളും 67 കുട്ടികളും ഉള്‍പ്പെടുന്നു.

60 വയസിനു മുകളിലുള്ള 104 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 485 പേര്‍ രോഗമുക്തരായി. 6,466 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 48,365 പേര്‍ കൊവിഡ് ബാധിതരായി. 41,765 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 14,363 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം 86

കോരുത്തോട് 31

വാകത്താനം, മണര്‍കാട് 25

എരുമേലി24

ഏറ്റുമാനൂര്‍ 23

ചങ്ങനാശേരി 20

പാറത്തോട്19

പനച്ചിക്കാട്, മാടപ്പള്ളി 18

മുണ്ടക്കയം, കാഞ്ഞിരപ്പള്ളി 15

പാലാ, കിടങ്ങൂര്‍ 14

വൈക്കം 13

കടുത്തുരുത്തി, അയര്‍ക്കുന്നം, വെച്ചൂര്‍, അതിരമ്പുഴ 11

നെടുംകുന്നം 10

കൂരോപ്പട, പള്ളിക്കത്തോട് 9

തലയോലപ്പറമ്പ്, കറുകച്ചാല്‍, വാഴൂര്‍ 8

ഉദയനാപുരം, ഈരാറ്റുപേട്ട, ചിറക്കടവ് 7

നീണ്ടൂര്‍, തലയാഴം, മണിമല, പാമ്പാടി, കാണക്കാരി, ഭരണങ്ങാനം, മീനച്ചില്‍ 6

മുത്തോലി, കുറവിലങ്ങാട്, ആര്‍പ്പൂക്കര, പൂഞ്ഞാര്‍ 5

തിടനാട്, തൃക്കൊടിത്താനം, കൊഴുവനാല്‍, കരൂര്‍, വാഴപ്പള്ളി 4

പുതുപ്പള്ളി, കടനാട്, കുറിച്ചി, ചെമ്പ് 3

മരങ്ങാട്ടുപിള്ളി, കടപ്ലാമറ്റം, മറവന്തുരുത്ത്, തിരുവാര്‍പ്പ്, കങ്ങഴ, രാമപുരം, തീക്കോയി, തലപ്പലം 2

വിജയപുരം, വെളിയന്നൂര്‍, ടി.വി പുരം, അകലക്കുന്നം, വെള്ളാവൂര്‍, പൂഞ്ഞാര്‍ തെക്കേക്കര, എലിക്കുളം, മുളക്കുളം 1

Tags:    

Similar News