കണ്ണൂരില്‍ ഏഴ് വയസ്സുകാരന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
സംഭവം നടക്കുമ്പോള്‍ മാതാവ് ശരണ്യയും സഹോദരന്റെ ഭാര്യ മെറിനയും ഇവരുടെ രണ്ട് ചെറിയ കുട്ടികളും മാത്രമാണുണ്ടായിരുന്നത്.
കണ്ണൂര്‍: കണ്ണൂര്‍ വാരത്ത് ഏഴ് വയസുകാരനെ ബന്ധു വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.ന്യൂ മാഹി സ്വദേശികളായ രജീഷ്-ശരണ്യ ദമ്പതികളുടെ മകന്‍ റിജ്വലാണ് മരിച്ചത്.പോലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
വാരം കടാങ്കോടുള്ളള വാടക ക്വാര്‍ട്ടേഴ്‌സില്‍ ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. കഴിഞ്ഞ ദിവസമാണ് ഏഴ് വയസുകാരന്‍ റിജ്വലും മാതാവ് ശരണ്യയും ശരണ്യയുടെ സഹോദരന്‍ താമസിക്കുന്ന ഈ വീട്ടിലെത്തിയത്. സഹോദരന്റെ അഞ്ച് വയസുള്ള മകളുമായി വഴക്കിട്ടതിന് റിജ്വലിനെ മാതാവ് വഴക്ക് പറഞ്ഞിരുന്നുവത്രെ. ഇതിനെ തുടര്‍ന്ന് കുട്ടി തൊട്ടില്‍ കെട്ടുന്ന സാരിയില്‍ തൂങ്ങി മരിച്ചെന്നാണ് വീട്ടുകാര്‍ പറയുന്നത്.
സംഭവം നടക്കുമ്പോള്‍ മാതാവ് ശരണ്യയും സഹോദരന്റെ ഭാര്യ മെറിനയും ഇവരുടെ രണ്ട് ചെറിയ കുട്ടികളും മാത്രമാണുണ്ടായിരുന്നത്. പോലിസ്, ഫോറന്‍സിക്, ഫിംഗര്‍ പ്രിന്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.